Wednesday
22 Nov 2017

ഗൗരി കൊലപാതകം: പ്രതി പിടിയിൽ

By: Web Desk | Wednesday 23 August 2017 11:26 AM IST

ട്രാൻസ്ജെൻഡർ ഗൗരി കൊല്ലപ്പെട്ട കേസിൽ പ്രതിപിടിയിൽ. തൃശൂർ അന്നമനട വെണ്ണൂപ്പാടം കളത്തിൽ കെകെ അഭിലാഷ്കുമാർ (21)ആണ് അറസ്റ്റിലായത്. മാളയിലെ ബന്ധുവീട്ടിൽ നിന്നാണ് ഇയാൾ പിടിയിലായത്. പ്രകൃതിവിരുദ്ധ പീഡനത്തിന് ഗൗരി എന്ന മുരുകേശൻ (35) വഴങ്ങാത്തതിനെ തുടർന്ന് ഇരുവരും തമ്മിലുണ്ടായ തർക്കമാണു കൊലപാതകത്തിൽ കലാശിച്ചതെന്നു ആലുവ പൊലീസ് പറയുന്നു.  മഹാരാഷ്ട്ര സത്താറയിൽ ടയർ റീസോളിങ് സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് അഭിലാഷ്.

തമിഴ്നാട് ചിന്നസേലം സ്വദേശിയായ ഗൗരി സ്വാതന്ത്ര്യ ദിനത്തിലാണ് കൊല്ലപ്പെട്ടത്. റെയിൽപാളത്തിൽ നിന്നു പെരിയാറിലെ കടവിലേക്ക് ഇറങ്ങുന്ന ഭാഗത്ത് ആസ്ബസ്റ്റോസ് ഷീറ്റുകൾകൊണ്ടു മൂടിയ  നിലയിലാണ്   മൃതദേഹം കണ്ടെത്തിയത്.