Friday
15 Dec 2017

ലോക ഭാഗ്യവാൻ ഇപ്പോൾ ഇവിടെയാണ്; ദൈവത്തിന്റെ സ്വന്തം നാട്ടിൽ

By: Web Desk | Sunday 13 August 2017 10:29 AM IST

ദുബായ്: ജാക്ക്പോട്ട് ഹിറ്റുകൾക്ക് ജീവിതത്തിൽ മാറ്റങ്ങൾ വരുത്താൻ സാധിക്കും, ജാക്ക് പോട്ടിലൂടെ കഴിഞ്ഞ വര്ഷം ഭാഗ്യ ദേവത കടാക്ഷിച്ച മലയാളി പ്രവാസി ഇപ്പോൾ കേരളത്തിലാണ്.മുഹമ്മദ് ബഷീർ അബുദുൾഖാദർ എന്ന 62 കാരൻ തിരുവനതപുരം പള്ളിക്കൽ സ്വദേശിയാണ്. ഏറ്റവും ഭാഗ്യവാനായ മനുഷ്യൻ എന്നാണ് ഇദ്ദേഹത്തെ ലോകം പുകഴ്ത്തിയത്.

കഴിഞ്ഞ വര്ഷം മുഹമ്മദ് ബഷീർ ദുബായിൽ ഉണ്ടായ വിമാനാപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. തന്റെ രണ്ടാം ജന്മത്തിലും ഭാഗ്യം തന്നെ കടാക്ഷിച്ചതിന്റെ അത്ഭുതത്തിലായിരുന്നു അന്ന് അദ്ദേഹം . 10 ലക്ഷം ഡോളറാണ് ഇദ്ദേഹം ജാക്‌പോട്ടിലൂടെ നേടിയത്.
കഴിഞ്ഞ ഔഗസ്റ്റ് മൂന്നിനായിരുന്നു ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരുവനന്തപുരത്തുനിന്നും ദുബായിലേക്ക് എത്തിയ എമിറേറ്റ്സ് വിമാനം ഇ.കെ. 521 വിമാനം അപകടത്തിൽപെട്ടത്, ഇതിൽ നിന്നുമാണ് ആദ്യം മുഹമ്മദ് അബ്ദുൽ ഖാദർ രക്ഷപെട്ടത്. അപകടം നടന്ന്ആ റാമത്തെ ദിവസമാണ്
ഇദ്ദേഹത്തെ തേടി ഭാഗ്യം എത്തിയത്.

അബ്ദുൽ ഖാദറിന് വിവാഹിതയായ ഒരു മകളും, മകനുമാണുള്ളത്. ഈ പണം കൊണ്ട് കൃഷിയിൽ ശ്രദ്ധിക്കാനായിരുന്നു ആദ്യം താൻ ലക്‌ഷ്യം വച്ചതെങ്കിലും കേരളത്തിൽ കൃഷിക്കായി അനുയോജ്യമായ ഭൂമി കിട്ടാൻ പ്രയാസമായതിനാൽ ആ ശ്രമം താൻ ഉപേക്ഷിച്ചതായി ഇദ്ദേഹം പറയുന്നു. പിന്നീടാണ് കൊല്ലം ജില്ലയിലെ അഞ്ചലിൽ നാല് നില കെട്ടിടം ഇദ്ദേഹം സ്വന്തമാക്കിയത്. കെട്ടിടം വാങ്ങാനുള്ള തുകയിൽ തന്റെ ഗ്രാറ്റുവിറ്റിയുടെ ഒരു പങ്കും അദ്ദേഹം ചേർത്തു.

“കെട്ടിടത്തിന്റെ രണ്ട് നിലകൾ ഇതിനോടകം തന്നെ വാടകയ്ക്ക് കൊടുത്തു. ചാരിറ്റി പ്രവർത്തനത്തിനായി ഞാൻ കെട്ടിടത്തിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ 50 ശതമാനം ഉപയോഗിക്കും, ഭാവിയിൽ കെട്ടിടത്തിന് വേണ്ടിവരുന്ന അറ്റകുറ്റപ്പണികൾക്കായി 25 ശതമാനം ഞാൻ മാറ്റിവെക്കും, ബാക്കിയുള്ള 25 ശതമാനം മാത്രമേ എന്റെ കുടുംബത്തിനായി എടുക്കൂ” അദ്ദേഹം പറയുന്നു.

Related News