19 April 2024, Friday

Related news

December 1, 2023
September 26, 2023
September 23, 2023
September 16, 2023
September 2, 2023
August 30, 2023
June 29, 2023
June 20, 2023
June 15, 2023
January 3, 2023

ഇനിമുതല്‍ ആധാര്‍ വീട്ടിലിരുന്നും അപ്ഡേറ്റ് ചെയ്യാം: വേണ്ടത് ഇത്രമാത്രം…

Janayugom Webdesk
ന്യൂഡൽഹി
January 3, 2023 6:47 pm

ഇനിമുതല്‍ ആധാറിലെ വിവരങ്ങള്‍ വീട്ടിലിരുന്ന് ഓണ്‍ലൈനായും അപ്ഡേറ്റ് ചെയ്യാം. കുടുംബനാഥന്റെ സമ്മതത്തോടെ ആധാറിലെ വിലാസങ്ങൾ ഓൺലൈനായി അപ്ഡേറ്റ് ചെയ്യാൻ അനുവദിച്ചതായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

റേഷൻ കാർഡ്, മാർക്ക് ഷീറ്റ്, വിവാഹ സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് മുതലായ രേഖകൾ, അപേക്ഷകന്റെയും കുടുംബനാഥന്റെയും പേരും അവർ തമ്മിലുള്ള ബന്ധവും തെളിയിക്കുന്ന രേഖകളും കൈയിലുണ്ടെങ്കില്‍ ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാവുന്നതാണ്. കുടുംബനാഥന്റെ പേരിലുള്ള ഫോണില്‍ വരുന്ന ഒടിപി നമ്പര്‍ ഉപയോഗിച്ചാണ് ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യേണ്ടത്.
ബന്ധം തെളിയിക്കുന്ന രേഖകള്‍ ലഭ്യമല്ലെങ്കിൽ, യുഐഡിഎഐ നിർദ്ദേശിച്ച ഫോർമാറ്റിൽ കുടുംബനാഥന്‍ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രസ്താവന സമർപ്പിക്കണം.

രാജ്യത്തിനുള്ളിൽ വിവിധ കാരണങ്ങളാൽ ആളുകൾ നഗരങ്ങളും പട്ടണങ്ങളും മാറുന്നതിനാൽ, ഇത്തരമൊരു സൗകര്യം ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രയോജനകരമാകുമെന്ന് യുഡിഎഐ പ്രസ്താവനയിൽ പറയുന്നു.

18 വയസുള്ള ആര്‍ക്കും കുടുംബനാഥന്‍ എന്ന നിലയ്ക്ക് ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാവുന്നതാണ്. വിലാസങ്ങൾ ഓൺലൈനായി അപ്‌ഡേറ്റ് ചെയ്യുന്നതിന് ‘മൈ ആധാർ’ പോർട്ടൽ സന്ദർശിക്കാം. ഓണ്‍ലൈനായി ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിന് 50 രൂപയാണ് വേണ്ടിവരിക.

Eng­lish Sum­ma­ry: Aad­haar can now be updat­ed at home; UIDAI

You may like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.