Friday
25 May 2018

പിസിക്കെതിരെ കേസെടുക്കണമെന്ന് ആനിരാജ

By: Web Desk | Tuesday 1 August 2017 12:26 PM IST

തിരുവനന്തപുരം: ആക്രമണത്തിനിരയായ നടിയെ തുടർച്ചയായി അപമാനിക്കുന്ന പി.സി ജോർജ് എം.എൽ.എക്കെതിരെ കേസെടുക്കണമെന്ന് സി.പി.ഐ നേതാവ് ആനിരാജ. ഇതിനെതിരെ വനിതാകമീഷൻ സ്വമേധയാ കേസെടുക്കണമെന്ന് ആനിരാജ ആവശ്യപ്പെട്ടു.ആദ്യം മുതൽ ജോർജ് ദിലീപിന് വേണ്ടിയാണ് സംസാരിക്കുന്നത്. കേസിന്‍റെ ആദ്യഘട്ടം മുതൽ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പി.സി സ്വീകരിച്ചതെന്നും ആനി രാജ പറഞ്ഞു.

മന്ത്രി മേഴ്സിക്കുട്ടിയമ്മ, മഹിളാ നേതാക്കളായ ബിന്ദു കൃഷ്ണ, ടി.എൻ.സീമ എന്നിവരും സാമൂഹ്യപ്രവർത്തക ഭാഗ്യലക്ഷ്മിയും സമാന ആവശ്യവുമായി രംഗത്തെത്തിത്തിയിട്ടുണ്ട്.