Sunday
22 Oct 2017

ആരുഷി വധം: മാതാപിതാക്കൾ കുറ്റക്കാരല്ലെന്ന് കോടതി

By: Web Desk | Thursday 12 October 2017 3:01 PM IST

വിവാദമായ ആരുഷി കൊലപാതകക്കേസില്‍ മാതാപിതാക്കൾ കുറ്റക്കാരല്ലെന്ന് കോടതി.സി.ബി.ഐ. പ്രത്യേക കോടതി വിധിക്കെതിരേ മാതാപിതാക്കളായ രാജേഷ് തല്‍വാറും നുപുര്‍ തല്‍വാറും നല്‍കിയ അപ്പീലില്‍ അലഹബാദ് ഹൈക്കോടതി മാതാപിതാക്കള്‍ക്ക് അനുകൂലമായി വിധി വന്നത്. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് പ്രതികളെ വെറുതെ വിട്ടത്.

2008ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നോയിഡയിലുള്ള വീട്ടില്‍ ആരുഷി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആരുഷിയുടെ കൊലപാതകത്തിന് പിന്നാലെ വീട്ടിലെ ജോലിക്കാരനായ ഹേം രാജിനെയും ടെറസ്സില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.
ആരുഷിയെ കൊന്നത് തങ്ങളാണെന്നും ഹേമ് രാജുമായി മകള്‍ക്ക് വഴിവിട്ട ബന്ധമുണ്ടെന്ന് കണ്ടെത്തയതിനെത്തുടര്‍ന്ന് ഇരുവരെ കൊല ചെയ്തത് തങ്ങളാണെന്ന് മാതാപിതാക്കള്‍ പറഞ്ഞതായി പ്രത്യേക സിബിഐ കോടതി അറിയിച്ചു.

എന്നാല്‍ സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ ശിക്ഷ വിധിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രിം കോടതിയെ സമീപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.