Wednesday
19 Sep 2018

കാഴ്ച പരിമിതരുടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മലയാളി താരം അബ്ദുല്‍ മുനാഫും

By: Web Desk | Thursday 12 July 2018 5:19 PM IST

കൊച്ചി:

ശ്രീലങ്കന്‍ പര്യടനത്തിനുള്ള കാഴ്ച പരിമിതരുടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മലയാളിയും കാസര്‍ഗോഡ് സ്വദേശിയുമായ അബ്ദുല്‍ മുനാഫ് ഇടംനേടി. കോഴിക്കോട് ഫറൂഖ് കോളജിലെ ബി എ സോഷ്യോളജി അവസാന വര്‍ഷ വിദ്യാര്‍ഥിയാണ് മുനാഫ്. നിലവില്‍ കാസര്‍ഗോഡ് ജില്ലാ ടീം നായകനും കേരള ടീം ഉപനായകനുമാണ് ഇദ്ദേഹം. 14 മുതല്‍ 25 വരെ കൊളമ്പോ ബര്‍ഹര്‍ റിക്രിയേഷന്‍ ക്ലബ് ഗ്രൗണ്ടിലും എയര്‍ ഫോഴ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിലുമാണ് മത്സരങ്ങള്‍ നടക്കുക.

പര്യടനത്തിന്റെ ഭാഗമായി 3 ഏകദിന മത്സരങ്ങളും 5 ടി 20 മത്സരങ്ങളും ടീം കളിക്കും. ഇന്റസ്‌ലാന്റ് ബാങ്കിന്റെ സഹായത്തോടെ സിഎബിഐയും സമര്‍ത്തനം ട്രസ്റ്റും ശ്രീലങ്ക ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് വിഷ്വലി ഹാന്റിക്യാപ്ടുമാണ് പര്യടനത്തിന് നേതൃത്വം നല്‍കുന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ നടക്കുന്ന കാഴ്ച്ച പരിമിതരുടെ ആദ്യത്തെ പര്യടനം കൂടിയാണിത്. ലോകകപ്പ് മത്സരത്തില്‍ മത്രമാണ് ഇന്ത്യന്‍ ടീം ഇതുവരെ ശ്രീലങ്കയുമായി മത്സരിച്ചിട്ടുള്ളത്.

15 മുതല്‍ 17വരെയാണ് ഏകദിന മത്സരങ്ങള്‍. 19 മതുല്‍ 23 വരെ ടി20 മത്സരങ്ങളാകും ടീം കളിക്കുക. ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി 25ന് ടീം ശ്രീലങ്കന്‍ ആര്‍മി ടീമുമായും ഏറ്റുമുട്ടും.