Tuesday
17 Jul 2018

അബ്ദുള്‍ കലാമിന്റെ അഗ്‌നിച്ചിറകുകള്‍ ആസ്പദമാക്കി സിനിമയൊരുങ്ങുന്നു

By: Web Desk | Saturday 14 October 2017 11:22 PM IST

കൊച്ചി:

മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ ആത്മകഥയായ അഗ്‌നിച്ചിറകുകള്‍ എന്ന പുസ്തകത്തെയും സമകാലിന പ്രശ്‌നങ്ങളെയും ആസ്പദമാക്കി അഗ്‌നിച്ചിറകുകളെ പ്രണയിച്ച പെണ്‍കുട്ടി എന്ന പേരില്‍ സിനിമയൊരുങ്ങുന്നു. കഥയും തിരക്കഥയും സംവിധാനവും നവാഗതനായ ഉമ്മര്‍ അബുവാണ് നിര്‍വഹിക്കുന്നത്. പ്രധാന കഥാപാത്രത്തെയും അവതരിപ്പിച്ചിരിക്കുന്നത് ഇദ്ദേഹമാണ്. കേരളത്തില്‍ നിന്നു രാമേശ്വരത്തേയ്ക്ക് യാത്ര ചെയ്യുന്ന ഒരു ഭ്രാന്തന്റെ കാഴ്ചയിലൂടെയാണ് കഥ പുരോഗമിക്കുന്നതെന്ന് ഉമ്മര്‍ അബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അബ്ദുള്‍ കലാമിന്റെ വീടും പഠിച്ച സ്‌കൂളുകളും പരിസരവും സിനിമയില്‍ അവതരിപ്പിക്കുന്നുണ്ട്. കാമറ ചെയ്തിരിക്കുന്നത് അനില്‍ കെ ചാമി ആണ്. സംഗീത സംവിധാനം മുരളി അപ്പാടത്തും നിര്‍മാണം പി ഭാസ്‌കറുമാണ്. രാമേശ്വരത്തും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന സിനിമ ഡിസംബറില്‍ റിലീസ് ചെയ്യും.

 

Related News