Friday
20 Jul 2018

അഭിമന്യൂ വധം: ഒരാള്‍കൂടി കസ്റ്റഡിയില്‍

By: Web Desk | Wednesday 11 July 2018 10:14 PM IST

കൊച്ചി : എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാര്‍ഥി അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍ . സംഭവത്തില്‍ ഗൂഢാലോചനയില്‍ പങ്കെടുത്തയാളെയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. പോപ്പുലര്‍ ഫ്രണ്ടുകാരനായ ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
കേസില്‍ ഇതുവരെ ഏഴുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് അഞ്ച്‌പേര്‍കൂടി കസ്റ്റഡിയിലുള്ളതായി സൂചനയുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈപ്പത്തി വെട്ടിയ കേസിലെ പ്രതികള്‍ക്ക് അഭിമന്യു വധത്തില്‍ പങ്കുണ്ടോയെന്ന് പരിശോധിക്കും. കേസിലെ പ്രതികളില്‍ ചിലര്‍ വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിദേശത്തേക്ക് കടന്നതായി സൂചനകളില്ലെന്നും വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ടെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ എം പി ദിനേശ് പറഞ്ഞു.

Related News