Monday
22 Oct 2018

യു.എ.ഇയിൽ സ്കൈപ്പ് ബാൻ ചെയ്തു

By: Web Desk | Sunday 31 December 2017 10:35 AM IST

അബുദാബി: യുഎഇയിലുള്ള എല്ലാ മലയാളികള്‍ക്കു നാട്ടിലേക്കു ബന്ധപ്പെടാനുള്ള ഏറ്റവും എളുപ്പമുള്ള വഴിയാണ് സ്‌കൈപ്പ്. നാട്ടിലുള്ള പ്രിയപ്പെട്ടവരെ കണ്ടു സംസാരിക്കാന്‍ കഴിയുമെന്നതാണ് സ്‌കൈപ്പുണ്ടെങ്കിലുള്ള ഏറ്റവും വലിയ ആശ്വസം. മിക്കവരും വേര്‍പാടിന്റെ നൊമ്പരം അധികം അറിയാതിരിക്കുന്നതിന് ഏറ്റവും കടപ്പെട്ടിരിക്കുന്നതും സ്‌കൈപ്പിനോടു തന്നെ. എന്നാല്‍ ഇപ്പോൾ ജനപ്രിയ സോഫ്റ്റ്വെയർ ആപ് സ്കൈപ്പിന് യുഎഇയിൽ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.

ഇതേക്കുറിച്ച് സ്‌കൈപ്പ് ഉപയോക്താക്കള്‍ക്ക് യുഎഇ ടെലികോം കമ്പനിയായ ഇത്തിസലാത്ത് ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

അംഗീകൃതമല്ലാത്ത വോയ്പ് (വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ സര്‍വീസ്) സേവനങ്ങള്‍ നല്‍കുന്നതിനാലാണ് സ്‌കൈപ്പ് യു.എ.ഇ.യില്‍ നിയമവിരുദ്ധമാക്കുന്നത്. സ്‌കൈപ്പ് കോളുകള്‍ ലഭിക്കുന്നില്ലെന്ന് ഉപഭോക്താക്കള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പരാതിപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ടെലികോം കമ്പനികള്‍ നയം വ്യക്തമാക്കിയത്.