Saturday
18 Nov 2017

അപകടം നടന്ന് കിലോമീറ്ററുകൾക്ക് അകലെ മൃതദേഹം

By: Web Desk | Wednesday 13 September 2017 2:32 PM IST

ആലപ്പുഴ: കലവൂർ  സ്വദേശി സുനിൽ കുമാറിനെ (48) കളർകോടു ജംക്ഷനു സമീപം മരിച്ച നിലയിൽ കണ്ടെത്തി. എന്നാൽ മരണം നടന്നു എന്ന് കരുതുന്ന സ്ഥലത്തുനിന്നും 18 കി മീ അകലെനിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തുന്നത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന സംശയം ഉയർന്നതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.

ചൊവ്വാഴ്ച രാത്രി തോട്ടപ്പള്ളി ഭാഗത്ത് അപകടം നടന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് ഇവിടെ പരിശോധന നടത്തിയിരുന്നു. അപകടത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയെങ്കിലും ആരെയും പരുക്കേറ്റ നിലയിൽ കണ്ടില്ല. എന്നാൽ സ്ഥലത്തു നിന്നു തിരിച്ചറിയിൽ കാർഡ് ലഭിച്ചിരുന്നു.

ഇതേ ആളെയാണ് 18 കി മീ അകലെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് മനസ്സിലാക്കുകയായിരുന്നു.