Sunday
18 Feb 2018

വാഹനാപകടം: നാല് മലയാളികൾ മരിച്ചു

By: Web Desk | Saturday 9 September 2017 2:19 PM IST

മധുര: മധുരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാല് മലയാളികൾ മരിച്ചു. ഇവരില്‍ മൂന്നു പേര്‍ സ്ത്രീകളാണ്. അപകടത്തിൽ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

കൊല്ലം സ്വദേശികളാണ് മരിച്ചത്. സജീദ് സലിം, നൂര്‍ജഹാന്‍, ഖദീജ ഫിറോസ്, സജീന ഫിറോസ് എന്നിവരാണ് മരിച്ചത്.

ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ പിക്കപ്പ് വാന്‍ ഇടിച്ചതിനെ തുടര്‍ന്നായിരുന്നു അപകടം. മൃതദേഹങ്ങള്‍ തിരുമംഗലം സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

Related News