Friday
21 Sep 2018

ബംഗളൂരുവില്‍ വാഹനാപകടം: നാല് മലയാളികള്‍ മരിച്ചു

By: Web Desk | Wednesday 12 September 2018 10:23 PM IST

ബംഗളൂരുവില്‍ വാഹനാപകടത്തില്‍ അമ്മയും മകനും ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു. ചവറ കുളങ്ങര ഭാഗം പുത്തന്‍തറവീട്ടില്‍ മേഴ്‌സി ജോസഫ് (64), മകന്‍ ലെവിന്‍ ജോസഫ് (25), ഭര്‍തൃസഹോദരി റീന ബ്രിട്ടോ (85), എല്‍സമ്മ (80) എന്നിവരാണ് മരിച്ചത്. ഇരുപത് വര്‍ഷമായി ഇവര്‍ ബംഗളൂരുവില്‍ സ്ഥിരതാമസമാണ്. തിരുവനന്തപുരത്തുള്ള ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്ത ശേഷം ബംഗളൂരുവിലേക്ക് മടങ്ങുംവഴി ഇന്ന് വൈകിട്ടായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ വോള്‍വോ ബസ് ഇടിച്ചാണ് അപകടം സംഭവിച്ചത്.

Related News