Wednesday
19 Dec 2018

വിഴിഞ്ഞത്ത് വാഹനാപകടം; രണ്ടുപേര്‍ക്ക് പരിക്ക്

By: Web Desk | Thursday 6 December 2018 10:14 PM IST

വിഴിഞ്ഞം: ബൈക്കും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ  അപകടത്തിൽ വാഹനം ഓടിച്ചിരുന്ന രണ്ട് പേർക്കും ഗുരുതര പരിക്കേറ്റു. വിഴിഞ്ഞം കോട്ടപ്പുറം തുലവിളയിൽ ബെൽബിൻ ബനഡിക്ട് (18), കരിംകുളം കരുത്തിൻവിള തോട്ടം പുരയിടത്തിൽ  ജോയി ജോസഫ് (26) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ പുലർച്ചെ 1.30 തോടെ  മുല്ലൂർ പനവിളയിലാണ് അപകടം നടന്നത്.  റോഡിൻറെ ഇരുവശത്തും നിന്നെത്തിയ ഹോണ്ട ഡിയോ സ്കൂട്ടറും യമഹ എഫ് ഇസഡ് ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നുവെന്നും ഗുരുതരമായി  പരിക്കേറ്റ
ഇരുവരെയും  മെഡിക്കൽ കോളേജാശുപത്രിയിൽ  പ്രവേശിപ്പിച്ചതായും  വിഴിഞ്ഞം പോലീസ് അറിയിച്ചു.

Related News