Sunday
17 Dec 2017

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് വിദ്യാര്‍ത്ഥി മരിച്ചു

By: Web Desk | Friday 13 October 2017 4:26 PM IST

കാസര്‍കോട്:

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ചു. ബൈക്കോടിച്ച അധ്യാപകന് പരിക്കേറ്റു. ദേളി സഅദിയ ദഅവ കോളേജിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും ചട്ടഞ്ചാല്‍പുത്തരിയടുക്കം സ്വദേശിയും തളിപറമ്പ വളക്കൈയില്‍ താമസക്കാരനുമായ മുഹമ്മദ് ഷാഫി ഖദീജ ദമ്പതികളുടെ മകന്‍ മര്‍സൂക്കാ (16) ണ് മരിച്ചത്. സഅദിയ കോളേജിലെ അധ്യാപകന്‍ അബ്ദുല്ല നൂറാനി (26) യെ നിസാര പരിക്കുകളോടെ സഅദിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 6.45 ഓടെ മേല്‍പറമ്പ് ഒറവങ്കരയിലാണ് അപകടം.

 

Related News