Wednesday
19 Dec 2018

പീഡന കേസിലെ പ്രതി അറസ്റ്റില്‍

By: Web Desk | Thursday 6 December 2018 7:34 PM IST

ഗുരുവായൂര്‍: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ഗുരുവായൂരിലെ ലോഡ്ജില്‍ താമസിപ്പിച്ച് പീഡിപ്പിച്ച കേസിലെ പ്രതിയെ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തു. പഴമ്പാലക്കോട് തെക്കേപീടികയില്‍ അന്‍ഷിഫിനെ(24)യാണ് ടെമ്പിള്‍ എസ് എച്ച് ഒ, പി എസ് സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
വിദേശത്തായിരുന്ന പ്രതിക്കെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. നാട്ടിലേക്ക് വരുന്നതിനായി നെടുമ്പാശ്ശേരി എയര്‍പോട്ടിലെത്തിയ പ്രതിയെ ഇമിഗ്രേഷന്‍ വിഭാഗം പിടികൂടി ടെമ്പിള്‍ പോലീസിന് കൈമാറുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മെയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ടെമ്പിള്‍ എസ് ഐ പി എം വിമോദ്, എ എസ് ഐമാരായ പി അനിരുദ്ധന്‍, പി എസ് അനില്‍കുമാര്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

Related News