Monday
25 Sep 2017

 റിമാന്‍ഡ് പ്രതികള്‍ പോലീസിനെ ആക്രമിച്ചു; ഒരു പോലീസുകാരന് പരുക്കേറ്റു

By: Web Desk | Monday 11 September 2017 8:42 PM IST

മാനന്തവാടി: കൽപ്പറ്റ കോടതിയിൽ ഹാജരക്കി തിരിച്ച് ജയിലേക്ക്കൊണ്ടുപോയ പ്രതികൾ പോലിസിനെ അക്രമിച്ചു. കണ്ണൂര്‍ എ.ആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസറായ യോജിഷിനാണ് പരുക്കേറ്റത്. പരുക്കേറ്റ യോജിഷിനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നിട്   കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. മാനന്തവാടി മുനിസിപ്പല്‍ ബസ് സ്റ്റാന്റില്‍വെച്ച് ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും കല്‍പ്പറ്റ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയശേഷം തിരികെ കൊണ്ടുപോകുകയായിരുന്ന പ്രതികളായ കുറ്റ്യാടി സ്വദേശി അല്‍ത്താഫ്, താമരശ്ശേരി സ്വദേശി അഷ്റഫ് എന്നിവരാണ് പോലീസിനെ ആക്രമിച്ചത്.മോഷണക്കേസുകളിലെ പ്രതികളാണ് അല്‍ത്താഫും, അഷ്റഫും. ഇതില്‍ അല്‍ത്താഫ് ഇതിനുമുമ്പ് പോലീസിനെ മര്‍ദ്ദിച്ച കേസ്സിലെ പ്രതികൂടിയാണ്. ഇന്ന് കല്‍പ്പറ്റ സ്റ്റേഷനിലെ കേസ്സുമായി ബന്ധപ്പെട്ടാണ് ഇരുവരേയും കല്‍പ്പറ്റ കോടതിയില്‍ ഹാജരാക്കിയത്. നാല് പ്രതികളും അഞ്ച് പോലീസുകാരുമാണ് സംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ ശേഷം തിരികെ കണ്ണൂരിലേക്ക് പോകുന്നതിനായി മാനന്തവാടി ബസ് സ്റ്റാന്റിലെത്തിയതായിരുന്നു ഇവര്‍. ആദ്യം രണ്ട് പ്രതികള്‍ ബസ്സില്‍ കയറിയ ശേഷം പുറകില്‍ പോലീസ് കയറുകയായിരുന്നു. അതിനുപിന്നിലായി കയറിയ രണ്ട് പ്രതികളില്‍ ഓരാള്‍ തൊട്ടുമുമ്പിലുണ്ടിയാരുന്ന സിപിഒ യോജിഷിനെ വിലങ്ങുകൊണ്ട് മര്‍ദ്ദിക്കുകയും പുറക് വശത്ത് കടിക്കുകയുമായിരുന്നു. തുടര്‍ന്ന് മര്‍ദ്ദിക്കാന്‍ശ്രമിച്ച ഇരുവരേയും പോലീസ് സംഘം കീഴടക്കുകയായിരുന്നു.പ്രതികളെ മാനന്തവാടി സ്റ്റേഷനിലേക്ക് മാറ്റി . ഇവർക്ക് എതിരെ മാനന്തവാടി പോലിസ് കേസ് എടുത്തു