Thursday
15 Nov 2018

എ എം എം എയിലിരുന്ന് ചോര ഊറ്റിക്കുടിക്കാനാണ് ഡബ്ല്യൂസിസിയുടെ ശ്രമം: ബാബുരാജ്

By: Web Desk | Friday 19 October 2018 4:16 PM IST

കൊച്ചി:

ഡബ്ലുസിസിയിക്കെതിരെ നടന്‍ ബാബുരാജ് രംഗത്ത്. താര സംഘടനയായ എ എം എം എയിലിരുന്ന് ചോര ഉൗറ്റിക്കുടിച്ച് വളരുവാനാണ് ഡബ്ലുസിസിയുടെ ശ്രമമെന്ന് ബാബുരാജ് എ എം എം എ  വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു.

താന്‍ പ്രസിഡന്‍റ്  ആയതിനു ശേഷം വന്ന വലിയ വിഷയമായിരുന്നു ദിലീപിന്‍റേതെന്നും ഇത് വ്യക്തിപരമായി തന്നെ അധിഷേപിക്കുന്നതിന് ഉപയോഗിച്ചുവെന്നും ദിലീപിനോട് താന്‍ രാജി ആവശ്യപ്പെടുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

നടിമാര്‍ മാപ്പു പറയേണ്ടതില്ല എന്നാല്‍, രാജിവച്ചവരെ തിരിച്ചെടുക്കണമെങ്കില്‍ അപേക്ഷ നല്‍കണം. എ എം എം എയുടെ അവയ്‌ലബിള്‍ എക്‌സിക്യൂട്ടീവിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്. ദിലീപിന്റെ രാജി സ്വീകരിച്ചതായും ഭാരവാഹികള്‍ അറിയിച്ചു. ഡബ്ല്യുസിസി അംഗങ്ങളെ നടിമാരെന്ന് അഭിസംബോധന ചെയ്താണ് ഭാരവാഹികള്‍ എല്ലാവരും സംസാരിച്ചത്. 3 നടിമാര്‍ സംഘടനയ്ക്കുള്ളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയെന്നും അവർ പറഞ്ഞു.

ജനറല്‍ ബോഡിയുടെതാണ് അന്തിമ തീരുമാനങ്ങളെന്നും വ്യക്തിപരമായി അവര്‍ തിരിച്ചു വരുന്നതില്‍ തനിയ്‌ക്കെതിര്‍പ്പില്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

Related News