Sunday
24 Jun 2018

ജഡ്ജിമാരെ പിന്തുണച്ച് നടന്‍ പ്രകാശ് രാജ്

By: Web Desk | Saturday 13 January 2018 10:38 PM IST

ന്യൂഡല്‍ഹി:

സുപ്രിം കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയായ വിധത്തിലല്ല നടക്കുന്നതെന്ന് ആരോപിച്ച് ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസിനെതിരെ രംഗത്തെത്താന്‍ ധൈര്യം കാണിച്ച ജഡ്ജിമാരെ പിന്തുണച്ചുകൊണ്ട് നടന്‍ പ്രകാശ് രാജ്. തങ്ങളുടെ ആത്മാവ് വില്‍ക്കാന്‍ തയ്യാറല്ലെന്ന് വ്യക്തമായ സന്ദേശം നല്‍കിയ ആദരണീയരായ ജഡ്ജിമാര്‍ക്ക് മുന്‍പില്‍ വണങ്ങുന്നു എന്ന് പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചു.
ജസ്റ്റിസ് ലോയ ആധാര്‍ തുടങ്ങിയ കേസുകളില്‍ നിന്നും കേന്ദ്രസര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന വ്യക്തമായ സന്ദേശമാണ് ജഡ്ജിമാരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും പ്രകാശ് രാജ് ട്വിറ്ററില്‍ കുറിക്കുന്നു.
തങ്ങളുടെ ആത്മാവ് വില്‍ക്കാന്‍ തയ്യാറല്ലെന്ന് വ്യക്തമായ സന്ദേശം നല്‍കിയ ആദരണീയരായ ജഡ്ജിമാര്‍ക്ക് മുന്‍പില്‍ വണങ്ങുന്നു. ജസ്റ്റിസ് ലോയ ആധാര്‍ തുടങ്ങിയ കേസുകളില്‍ നിന്നും കേന്ദ്രസര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന വ്യക്തമായ സന്ദേശമാണ് ജഡ്ജിമാരുടെ ഭാഗത്തുനിന്നും ഉണ്ടായത് പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചു.