Sunday
18 Feb 2018

ദിലീപ് നിരപരാധിയെന്ന് ഇനിയും പറയുമെന്ന് പി സി ജോര്‍ജ്ജ് വീണ്ടും

By: Web Desk | Sunday 10 September 2017 10:17 PM IST

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് നിരപരാധിയെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് പി സി ജോര്‍ജ്ജ്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ മനപ്പൂര്‍വ്വം വേട്ടയാടുകയാണെന്നും എന്നാല്‍ ഇങ്ങനെ പറഞ്ഞതിന്റെ പേരില്‍ തനിക്ക്‌ ദിലീപുമായി ബന്ധമുണ്ടെന്ന് പറയുന്നത് തെറ്റാണെന്നും ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പി സി ജോര്‍ജ്ജ് പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയ്‌ക്കെതിരെ നിരവധി തവണ പി സി ജോര്‍ജ്ജ് ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിനെതിരെ വനിതാ കമ്മീഷന് സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ‘വനിതാ കമ്മിഷന്‍ മൂക്കില്‍ കയറ്റുമോ’ എന്നും ‘അല്‍പം ഉള്ളി കാണിച്ചാല്‍ കരയാമെ’ന്നുമൊക്കെയുള്ള പരിഹാസ പരമായ ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തിരുന്നു.
നടിയും പി സി ജോര്‍ജ്ജിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ മാനഹാനിയുണ്ടാക്കിയെന്ന് കാട്ടിയാണ് നടി പൊലീസില്‍ പരാതി നല്‍കിയത്. ‘അത്ര കൂരമായി ആക്രമിക്കപ്പെട്ട നടി എങ്ങനെ അടുത്ത ദിവസം ഷൂട്ടിങ്ങിന് പോയി’ എന്നും ‘ഏത് ആശുപത്രിയിലാണ് ചികിത്സ തേടിയത്’ എന്നുമൊക്കെ അദ്ദേഹം ചോദിച്ചിരുന്നതും വിവാദമുയര്‍ത്തിയിരുന്നു.

Related News