Monday
25 Jun 2018

തലകീഴായി മറിഞ്ഞ കാറിൽ യുവനടി കിടന്നതു ഒരുമണിക്കൂർ

By: Web Desk | Monday 11 June 2018 2:55 PM IST

കൊച്ചി: ഒരു മെക്‌സിക്കന്‍ അപാരത ഫെയിം  യുവനടി മേഘ മാത്യുവിന് വാഹനപകടത്തില്‍ പരിക്ക്. മേഘ യാത്ര ചെയ്തിരുന്ന കാറില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നുവെന്നും അതല്ല മേഘയുടെ കാർ നിയന്ത്രണം വിട്ടു ഇടിച്ചു മറിയുകയായിരുന്നെന്നും വിവരമുണ്ട്. ഇടിച്ച  വാഹനം നിര്‍ത്താതെ പോയി. മേഘയുടെ കാര്‍ തലകീഴായി മറിഞ്ഞു. ഒരു മണിക്കൂറോളം ആരും സഹായിക്കാതെ കാറില്‍ തന്നെ നടി കിടക്കുന്ന നടുക്കുന്ന സാഹചര്യവുമുണ്ടായി. ടൊവിനോ ചിത്രം ഒരു മെക്‌സിക്കന്‍ അപാരതയില്‍ ശ്രദ്ധേയമായ വേഷം ചെയ്ത മേഘ, മോഹന്‍ലാല്‍ നായകനായ നീരാളിയിലും മന്ദാരത്തിലും അഭിനയിച്ചിട്ടുണ്ട്. കൊച്ചിയില്‍ നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്നു മേഘ. നടിക്കൊപ്പം കാറില്‍ മറ്റാരുമുണ്ടായിരുന്നില്ല.