Sunday
17 Dec 2017

ദിലീപിന്റെ ജാമ്യാപേക്ഷ:വിധിപ്രഖ്യാപനം മാറ്റി

By: Web Desk | Wednesday 23 August 2017 2:27 PM IST

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് ഹൈകോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. വിധി പ്രഖ്യാപിക്കുന്നത്‌ മാറ്റിവച്ചു. ദിലീപിനെതിരെയുള്ള പുതിയ തെളിവുകള്‍  പ്രോസിക്യുഷന്‍ സീല്‍ വച്ച കവറില്‍ സമര്‍പ്പിച്ചു.

ദിലീപിനെതിരെ നടന്നത് ഗൂഡാലോചനയാണെന്നും പള്‍സര്‍ സുനിയെ  വിശ്വാസത്തി ലെടുക്കരുതെന്നും ദിലീപിന്റെ  അഭിഭാഷകന്‍ വാദിച്ചു. പക്ഷെ ദിലീപ് കിംഗ്‌ ലയര്‍ ആണെന്നാണ് പ്രോസിക്യുഷന്‍ വാദിച്ചത്.

ദിലീപിനേയും പള്‍സറിനേയും ടെന്നീസ് ക്ലബ്ബില്‍വച്ച് അവിടത്തെ  ജീവനക്കാരന്‍ കണ്ടിട്ടുണ്ടെന്നും കാവ്യയുടെ ഡ്രൈവര്‍ ദിലീപിനെതിരെ മൊഴി പറയാന്‍ എത്തുമെന്നും പ്രോസിക്യുഷന്‍ അറിയിച്ചു.

Related News