Wednesday
24 Oct 2018

ഡോക്ടര്‍മാരുടെ സമരം: ചികിത്സ കിട്ടാതെ ആദിവാസി സ്ത്രീ മരിച്ചു

By: Web Desk | Monday 16 April 2018 2:13 PM IST

മാനന്തവാടി: വയനാട്ടില്‍ ചികിത്സ കിട്ടാതെ ആദിവാസി സ്ത്രീ മരിച്ചു. ഡോക്ടര്‍മാരുടെ സമരത്തെ തുടര്‍ന്ന് മതിയായ ചികിത്സ കിട്ടാതെയാണ് സ്ത്രീ മരിച്ചത്. എടവക രണ്ടേ നാൽ താന്നിയാട് വെണ്ണമറ്റം കോളനിയിലെ വേരന്റെ ഭാര്യ ചപ്പ (61) യാണ് മരിച്ചത്.

കടുത്ത പനിയും ഛർദ്ദിയും മൂലം അവശ നിലയിലായ ചപ്പയെ ഇന്ന് രാവിലെ ഒമ്പതരയോടെ ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, കിടത്താൻ ബെഡ് ഇല്ലെന്ന് ന്യായം പറഞ്ഞ് ഡ്യൂട്ടി ഡോക്ടർ ചാപ്പയ്ക്ക് മരുന്ന് നൽകി വീട്ടിലേക്ക് പറഞ്ഞു വിടുകയായിരുന്നു. എന്നാൽ, തിരികെ വീടെത്തിയ ഉടൻ ചപ്പ കുഴഞ്ഞ് വീഴുകയും ആശുപത്രി മാർഗ്ഗ മധ്യേ മരിക്കുകയായിരുന്നു. മൃതദേഹം ജില്ലാശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.

മാനന്തവാടി ജില്ലാശുപത്രിയിൽ ചികിത്സ കിട്ടതെ ആദിവാസി വീട്ടമ്മ എടവക രണ്ടേ നാൽ വെണ്ണമറ്റം കോളനിയിലെ ചാപ്പയുടെ മരണത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ഡോക്ടർമാർ ജനങ്ങളെ വെല്ല് വിളിച്ച് നടത്തുന്ന സമരത്തിന്റെ ഇരയാണ് ചാപ്പയെന്നും സി പിഐ മാനന്തവാടി മണ്ഡലം കമ്മറ്റി കുറ്റപ്പെടുത്തി.

ജനങ്ങളെയും സർക്കാരിനെയും വെല്ല് വിളിച്ച് ഡോകടർമാർ നടത്തുന്ന സമരം പിൻവലിക്കണമെന്നും ചാപ്പയുടെ കുടുംബത്തിന് നഷ്ടനൽകണമെന്നും സി പിഐ മാനന്തവാടി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.യോഗത്തിൽ മണ്ഡലം സെക്രട്ടറി ജോണി മറ്റത്തിലാനി അധ്യക്ഷത വഹിച്ചു.ഇ ജെ.ബാബു, എൽ.സോമൻനായർ, കെ.സജീവൻ, രജിത്ത്കുമാർ കമ്മന, കെ.പി.വിജയൻ, ദിനേശ്ബാബു, ശോഭരാജൻ, എം.ബാലകൃഷ്ണൻ, അസ്സിസ്കോട്ട, അബ്ബാസ് പെറ്റമ്മൽ, ടി.നാണു എന്നിവർ പ്രസംഗിച്ചു.

Related News