Friday
21 Sep 2018

സം​സ്ഥാ​ന​ത്ത് വി​ത​ര​ണം ന​ട​ത്തു​ന്ന 18 ശ​ത​മാ​നം മ​ത്സ്യ​ത്തി​ലും രാ​സ​വ​സ്തു

By: Web Desk | Thursday 15 February 2018 11:25 AM IST

തി​രു​വ​ന​ന്ത​പു​രം: ആരോപണങ്ങള്‍ ശരിവെച്ച്‌ മത്സ്യത്തില്‍ മായം. സം​സ്ഥാ​ന​ത്ത് വി​ത​ര​ണം ന​ട​ത്തു​ന്ന 18 ശ​ത​മാ​നം മ​ത്സ്യ​ത്തി​ലും രാ​സ​വ​സ്തു ക​ല​ര്‍​ന്നി​ട്ടു​ണ്ടെ​ന്നു പ​രി​ശോ​ധ​നാ ഫ​ലം . ഫിഷറീസ് മന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​തന്നെയാണ് പരിശോധനാ ഫലം പുറത്ത് വിട്ടത്.

അ​മോ​ണി​യ, ഫോ​ര്‍​മാ​ലി​ന്‍ തു​ട​ങ്ങി​യ രാ​സ​പ​ദാ​ര്‍​ഥ​ങ്ങ​ളാ​ണ് മ​ത്സ്യം കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കാ​നാ​യി ഉ​പ​യോ​ഗി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത് സെ​ന്‍​ട്ര​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫി​ഷേ​ഴ്സ് ടെ​ക്നോ​ള​ജി സം​സ്ഥാ​ന​ത്തെ 14 ജി​ല്ല​ക​ളി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഈ ​ക​ണ്ടെ​ത്ത​ല്‍.

മ​ത്സ്യ​ങ്ങ​ളി​ല്‍ അ​ട​ങ്ങി​യി​രി​ക്കു​ന്ന മാ​യം പ​രി​ശോ​ധി​ക്കാ​നാ​യി ത​യാ​റാ​ക്കി​യ​ഐ​സി​എ​ആ​ര്‍ സി​ഫ്ടെ​സ്റ്റ് എ​ന്ന പ​രി​ശോ​ധ​നാ കി​റ്റ് പ്ര​കാ​ശം നി​ര്‍​വ​ഹി​ച്ച്‌ മ​ന്ത്രിയാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. . ഐ​സ് ഒ​ഴി​കെ മ​റ്റൊ​രു വ​സ്തു​വും മീ​നി​ല്‍ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നു ക​ര്‍​ശ​ന വ്യ​വസ്ഥ ഉ​ള്ള​പ്പോ​ഴാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള രാ​സ​വ​സ്തു​ക്ക​ള്‍ കൂ​ടു​ത​ലാ​യും ക​ണ്ടെ​ത്തി​യ​ത്. മ​നു​ഷ്യ​ശ​രീ​ര​ത്തെ ഏ​റെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന രാ​സ​പ​ദാ​ര്‍​ഥ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ട്ട മ​ത്സ്യ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.