നാടിന്റെ സുകൃതമായി ഹോളി ട്രിനിറ്റി ആംഗ്ളോ ഇന്ത്യന്‍ സ്കൂള്‍

വിദ്യാഭ്യാസമേഖലയില്‍ തേവലക്കര സംഭാവനചെയ്ത സുകൃതമാണ് ഹോളി ട്രിനിറ്റി ആംഗ്ളോ ഇന്ത്യന്‍ ഇന്റര്‍ നാഷണല്‍ സ്കൂള്‍.
മാതാവ് എങ്ങനെയോ അങ്ങനെയാണ് ഹോളി ട്രിനിറ്റി. മറ്റ് സാമ്പ്രദായികവിദ്യാലയങ്ങളില്നിന്നും ഏറെ വ്യത്യസ്ഥമാണ് ഇവിടത്തെ അന്തരീക്ഷം. കുട്ടികള്‍ക്ക് അയത്നലളിതമായി പാഠഭാഗങ്ങളിലൂടെ കടന്നുപോകാനുതകുന്ന പഠനസമ്പ്രദായം. സുഖകരവും ആരോഗ്യദായകവുമായ അന്തരീക്ഷം
,പഠനേതരകഴിവുകളുടെ വികാസത്തിന് വിശാലമായ അവസരങ്ങള്‍, സ്പോര്‍ട്സ്,ഗെയിംസ്, ആയോധനകലകള്‍,നീന്തല്‍ ,കുതിരസവാരി എന്നിവയിലെല്ലാം വൈദഗ്ദധ്യം നേടാനുള്ള അവസരം, സ്കൂളില്‍നിന്നും വരുവാനും തിരികെ എത്തുവാനും സുരക്ഷിതവും അത്യാധുനികവുമായ സംവിധാനങ്ങള്‍ എന്നിവയെല്ലാം ഈ സ്കൂളിന്റെ പ്രത്യേകതയാണ്.
കുട്ടികളെ ബുദ്ധീജീവികളല്ല സാമൂഹിക ബോധമുള്ള പൗരന്മാരാക്കി തിരിച്ചു നല്‍കുകയെന്ന ദൗത്യമാണ് സ്കൂള്‍ ഏറ്റെടുത്തിരിക്കുന്നത്. സ്കൂള്‍ നാടിനുവേണ്ടി ഏര്‍പ്പെടുത്തുന്ന സഹായ പദ്ധതികള്‍ ഒരു സ്ഥാപനം നാടിനോടുള്ള പ്രതിബദ്ധത.
വിദ്യാഭ്യാസമേഖലയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചിരുന്ന ഒരു സംഘംയുവാക്കളുടെ വ്യത്യസ്ഥമായ ഒരു ഇംഗ്ളീഷ് മീഡിയം സ്കൂള്‍ എന്ന ആശയം ഒരു വ്യാഴവട്ടക്കാലം കൊണ്ട് പടര്‍ന്ന് പന്തലിച്ച് കേരളത്തിലും പുറത്തും അറിയപ്പെടുന്ന വിദ്യാഭ്യാസ സഥാപനമായി ഉയരുകയായിരുന്നു. ചുരുങ്ങിയകാലം കൊണ്ടുതന്നെ സ്കൂളിന്റെ പ്രവര്‍ത്തന മികവും ആശയങ്ങളും സവിശേഷ ശ്രദ്ധനേടി. ദൈവത്തിന്റെ സ്കൂള്‍ എന്നാണ് ഇതിന്റെ സാരഥികള്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.
സ്കൂളിലെ മുഴുവന്‍ കുട്ടികളെയും കിരീടമണിയിച്ചാദരിച്ച് പഠനമികവിന് സാക്ഷ്യപത്രം നല്കുന്ന മെരിറ്റ് ഡേ ലിംക ബുക് ഓഫ് റിക്കോര്്ഡ്സിലും ഇന്ത്യാ ബുക് ഓഫ് റെക്കോര്ഡസിലും ഇടം നേടി. ലോകോത്തര നിലവാരത്തിലേക്ക് ഉയരാന്‍ കഴിഞ്ഞത് ഹോളി ട്രിനിറ്റി കുടുംബത്തിന്റെ കഠിനാദ്ധ്വാനവും അര്‍പ്പണമനോഭാവവും ഈശ്വരകാരുണ്യവും കൊണ്ടാണെന്ന് ചെയര്മാന് ഫ്രാന്‍സിസ് ഡൊമിനിക്
മാനേജര്‍ പ്രമോദ്,അഡ്മിനിസ്ട്രേറ്റര്‍ സുരേന്ദ്രന്‍പിള്ള എന്നിവര്‍ പറയുന്നു.
പറയുന്നു. ഐഎസ്ഒ എപ്ളസ് ഗ്രേഡ് നേടിയസ്കൂള് ഐഎസ്ഒയുടെ പൂര്‍ണ നിയന്ത്രണത്തിലാണ് ദൈനംദന കാര്യങ്ങള്‍ നിര്‍വഹിക്കുന്നത്.
മലയാളം ഹിന്ദിവിഷയങ്ങള് നിര്‍ബന്ധമായും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഇവിടെ ഫ്രഞ്ച്ഭാഷയും പഠിപ്പിക്കുന്നു.
കംപ്യൂട്ടര്‍ സയന്‍സും കരിക്കുലത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്.
ഇക്യു,ഐക്യു,എസ്ക്യു കുട്ടികളെ ഉന്നത നിലവാരമുള്ളവരാക്കുന്ന പദ്ധതിയും ഇവിടെ വിജയകരമായി നടപ്പാക്കിവരുന്നു.ഭാഷയുടെ തനിമ നഷ്ടപ്പെടുത്താതെ ഇംഗ്ലീഷ് ഭാഷ അനായാസം ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള പ്രത്യേക പരിശീലന പദ്ധതി ബ്രിട്ടീഷ്കൗണ്സില്, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി എന്നീ പ്രഗല്ഭ ഏജന്‍സികളുടെ നേതൃത്വത്തില്‍ നടപ്പാക്കി പരിശീലനവും പരീക്ഷകളും നടത്തി സര്‍ട്ടിഫിക്കറ്റുകള്‍ നല്കുന്നു.
പ്ളസ് വണ്‍,പ്ളസ് ടു കുട്ടികള്‍ക്ക് സാധാരണ പഠനത്തിനു പുറമേ എന്‍ട്രന്‍സ് കോച്ചിംങ് നടത്തി നീറ്റ് പോലുള്ള പരീക്ഷകള്‍ക്കും മികച്ച വിജയം ഉറപ്പാക്കുന്ന ഡ്യുവല്‍ ക്യാംപസ് സിസ്റ്റം ഹോളി ട്രിനിറ്റിക്ക് സ്വന്തമാണ്. സിവില്‍ സര്‍വീസ് പരിശീലന പദ്ധതിയില്‍ കേരളത്തിലെ പ്രഗല്ഭമതികളായ ഐഎസ് ഐപിഎസ് ഓഫീസര്‍മാരും കരിയര്‍ ഗൈഡന്‍സിന് പ്രത്യേക കരിയര്ഗുരുക്കന്മാരും ക്ളാസുകള്‍ നയിക്കുന്നു. അന്തര്‍ദേശീയ മല്‍സര പരീക്ഷകള്‍ക്കും പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്. കുട്ടികളുടെ ശേഷിയും അഭിരുചിയും പരമാവധി കണ്ടെത്തി അവരെ മികച്ച നിലവാരത്തിലേക്ക് എത്തിക്കുന്ന ശൈലിയാണ് സ്കൂളിന്റേത്.
ശീതീകരിച്ച സ്മാര്‍ട്ട് ക്ളാസ് മുറികളും,പുല്മെത്ത വിരിച്ച ഫുട്ബോള്‍ ഗ്രൗണ്ടും വോളിബോള്‍ ബാസ്ക്കറ്റ് ബോള്‍ ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളും ഉന്നത നിലവാരമുള്ള സ്വിമ്മിംങ് പൂളും ബാഡ്മിന്റണ്‍ കോര്‍ട്ടും ,റോളര്‍ സ്കേറ്റിങും ,കരാട്ടേ,യോഗ ക്ളാസുകളും ഹെല്‍ത്ത് ക്ളബും ജിംനേഷ്യവും തുടങ്ങിയ മാനസിക കായിക ക്ഷമത വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്ന പദ്ധതികളെല്ലാം ഹോളി ട്രിനിറ്റിയിലുണ്ട്.
പുത്തന്‍ വിദ്യാഭ്യാസ സംസ്കാരമൊരുക്കിയ മിതേര എന്ന പദ്ധതി മാതൃവാല്സല്യത്തോടെയും മാതൃസഹജമായ സഹാനുഭൂതിയോടെയും കുട്ടിയെ സമീപിച്ച് അവരുടെ പഠനം അനായാസവും മികവുറ്റതുമാക്കുന്ന വേറിട്ട സംരംഭമാണ്. അമ്മ എന്നാണ് മിതേര എന്ന ഗ്രീക്ക് പദത്ത്ിന് അര്‍ത്ഥം. ഇത് ഒരു വര്‍ഷം കൊണ്ട് മികവു വെളിപ്പെടുത്തിയ പദ്ധതിയാണ്.മിതേര പദ്ധതിയുടെ നടത്തിപ്പിനായി ഒരു പ്രത്യേക വിഭാഗം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. നല്ല നിലവാരമുള്ള തലമുറയെ വാര്‍ത്തെടുത്ത് പാഠ്യ പാഠ്യേതര മേഖലയില്‍ നൂറുശതമാനം വിജയം ഉറപ്പാക്കുകയാണ് ലക്ഷ്യം. കവിയൂര്‍ പൊന്നമ്മ,ഡോ.ഡി.ബാബുപോള്‍,റിട്ട.ജസ്റ്റിസ് ജെ.ബി.കോശി, ജസ്റ്റിസ് ഡി.ശ്രീദേവി,ഡോ.ജോര്‍ജ്ജ് ഓണക്കൂര്‍,റിട്ട.ഡിജിപി ജേക്കബ് പുന്നൂസ് എന്നിവരാണ് വിവിധ വിഭാഗങ്ങളിലെ മിതേര ഉദ്ഘാടനം ചെയ്തത്.ഗ്രാമവാസികള്‍ക്ക് ഗ്രാമദീപം,ജീവനക്കാര്‍ക്കായി കാരുണ്യദീപം എന്നീ പദ്ധതികളും നടത്തുന്നുണ്ട്.