Friday
22 Jun 2018

രാഷ്ട്രം നിലനില്‍ക്കുന്നതിന്റെ കാരണം ആര്‍എസ്എസ് ആണെന്ന് ജസ്റ്റിസ് കെടി തോമസ്

By: Web Desk | Thursday 4 January 2018 8:33 PM IST

കോട്ടയം:  രാഷ്ട്രം സുരക്ഷിതമായി നിലനില്‍ക്കുന്നതിന്റെ ഒരു കാരണം ആര്‍എസ്എസ് ആണെന്ന് മുന്‍ സുപ്രിം കോടതി ജഡ്ജി കൂടിയായ ജസ്റ്റിസ് കെടി തോമസ് . കോട്ടയത്ത് നടന്ന ആര്‍എസ്എസിന്റെ ജില്ലാ പ്രാഥമിക ശിക്ഷാവര്‍ഗിന്റെ സമ്മേളനത്തിലായിരുന്നു കെടി തോമസ് തന്റെ നിലപാട് വ്യക്തമാക്കിയത്. ഭരണഘടന, ജനാധിപത്യം, സൈന്യം എന്നിവയ്‌ക്കൊപ്പം ആർ എസ് എസ് കൂടി ചുമതല നിർവഹിക്കുന്നു.

അടിയന്തിരവസ്ഥ കാലത്ത് ആര്‍എസ്എസ് ശക്തമായി പോരാടിയതുകൊണ്ടാണ് പ്രധാന മന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിക്ക് അത് പിന്‍വലിക്കേണ്ടി വന്നത്. ഇപ്പോഴും ആര്‍എസ്എസിന്റെ കാര്യക്ഷമമായി പ്രവര്‍ത്തനങ്ങള്‍കൊണ്ടാണ് രാഷ്ട്രം സുരക്ഷിതമായിരിക്കുന്നതെന്നും കെടി തോമസ് വ്യക്തമാക്കി.

ആര്‍എസ്എസിനെ രാജ്യവ്യാപകമായി തെറ്റിദ്ധരിക്കപ്പെടുകയാണ്. ആര്‍ എസ് എസിന്റെ ശാഖകളെ കുറിച്ച് വിവിധതരത്തിലുള്ള അഭ്യൂഹങ്ങളാണ് നടക്കുന്നത്എന്നാല്‍ ശാഖകളില്‍ സ്വയം പ്രതിരോധത്തിന് വേണ്ടി മാത്രമുള്ള കായിക പരിശീലനം മാത്രമാണനടക്കുന്നതിനെയാണ് ആളുകള്‍ തെറ്റിദ്ധരിക്കുന്നതെന്നും പാമ്പിന് സ്വയം പ്രതിരോധിക്കാനാണ്‌ വിഷമുള്ളത്‌  എന്നു പറഞ്ഞ കെടി തോമസ് ആര്‍എസ്എസിനെ വാനോളം പുകഴ്ത്തിയാണ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
ഗാന്ധിവധത്തില്‍ ആര്‍എസ്എസിനുള്ള ഉത്തരവാദിത്വം നിഷേധിക്കുന്ന രീതിയുള്ള പരാമര്‍ശങ്ങള്‍ അടുത്തിടെ നടത്തിയ ജസ്റ്റീസ് കെ ടി തോമസ്
ആര്‍എസ്എസ് ബിജെപി നയങ്ങളോട് അനുഭാവപൂര്‍ണമായ നിലപാടുകളാണ് അടുത്ത കാലത്തായി കെടി തോമസ് നടത്തുന്നത്‌

Related News