Friday
19 Jan 2018

ദീപാവലിക്കു ശേഷം രാഹുലിന്റെ ആരോഹണം

By: Web Desk | Monday 2 October 2017 9:47 AM IST

ദീപാവലി കഴിഞ്ഞാലുടന്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്ന് രാഹുലിന്റെ അടുത്ത വൃത്തങ്ങള്‍.

കോണ്‍ഗ്രസ് നേതാക്കളായ സച്ചിന്‍ പൈലറ്റും മിലിന്ദ് ദേവഡയും ഇതിപ്പോള്‍ പാര്‍ട്ടിയില്‍ എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണെന്ന് എല്ലാവരും പറഞ്ഞു.

‘സംഘടനാ തെരഞ്ഞെടുപ്പുകള്‍ നടന്നു വരികയാണ്. പുതിയ അധ്യക്ഷനു ദീപാവലി കഴിഞ്ഞാലുടന്‍ ചുമതല ഏല്‍ക്കാം’. പൈലറ്റ് പിടിഐയോട് പറഞ്ഞു.

മൂന്നു വര്‍ഷമായി രാഹുലിന്റെ സ്ഥാനരോഹണത്തെ കുറിച്ച് ഊഹാപോഹങ്ങള്ളുണ്ട്. 2014 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസ് നിരന്തരമായി പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ എതിര്‍ക്കുന്നതു കൊണ്ടാണ് ഇതു നീണ്ടുപോകുന്നത്.

കഴിഞ്ഞ തിങ്കളാഴ്ച രാഹുല്‍ ഗാന്ധി ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിനു തുടക്കം കുറിച്ചിരുന്നു.

Related News