Thursday
22 Nov 2018

വിജയ്മല്യക്കും നിരവ്, മെഹുല്‍ചോക്‌സിമാര്‍ക്കും പിന്നാലെ ഒരാൾ രാജ്യം വിട്ടേക്കുമെന്ന മുന്നറിയിപ്പുമായി സെബി

By: Web Desk | Monday 13 August 2018 3:24 PM IST

വിജയ്മല്യക്കും നിരവ്, മെഹുല്‍ചോക്‌സിമാര്‍ക്കും പിന്നാലെ തൃണമൂല്‍ നേതാവും രാജ്യസഭാംഗവുമായ കെ ഡി സിംങ് രാജ്യം വിടുമെന്ന് സൂചന . സെബി കൊല്‍ക്കത്ത ഹൈക്കോടതിയില്‍ നല്‍കിയ സത്യവാംങ്മൂലത്തിലാണ് ഈ സംശയം ഉന്നയിച്ചിട്ടുള്ളത്. രാജ്യത്ത് സമാഹരിച്ച ധനത്തില്‍ നൂറുമില്യണ്‍ ഡോളര്‍ സിംങ് വിദേശത്തേക്ക് ചോര്‍ത്തിയെന്നാണ് സെബിയുടെആരോപണം. തൃണമൂല്‍ ടിക്കറ്റില്‍ ഝാര്‍ഖണ്ഡിനെ പ്രതിനിധീകരിക്കുന്ന രാജ്യസഭാംഗമായ കെഡി സിംങ് 1900 കോടിയുടെ പോണ്‍സി സ്‌കീം അടക്കം കോടികളുടെ നിരവധി ക്രമക്കേടുകളില്‍ ആരോപണ വിധേയനാണ്. വന്‍തുക പുറത്തേക്ക് ചോര്‍ത്തിയതിലൂടെ ഇയാള്‍പുറത്തേക്ക് കടക്കാന്‍ തയ്യാറെടുക്കുകയാണെന്ന് സെബി ഉറപ്പിക്കുന്നു.

നാട്ടുകാരെ വ്യാജനിക്ഷേപ പദ്ധതിയുടെ പേരില്‍ കബളിപ്പിച്ചാണ് സിംങ്  ധനം സമാഹരിച്ചത്. അന്തര്‍ദേശീയ സാന്നിധ്യമുള്ള മുംബൈ ആസ്ഥാനമായ ഒരു കമ്പനിവഴി വിദേശകമ്പനികളെ നികുതിയിളവിലൂടെ സ്വന്തമാക്കിയതായും ഇവര്‍ പറയുന്നു.മുംബൈ ആസ്ഥാനമായ വ്യാപാരകുടുംബം വഴി ഗ്രീക്ക് വ്യാപാരിയുമായി ബന്ധമുറപ്പിക്കുകയും സൈപ്രസില്‍ പത്തുമില്യണ്‍ യൂറോ ചിലവിട്ട് ഒരു വ്യാപാരപദ്ധതി ആരംഭിക്കുകയും ചെയ്തു. പിന്നീട് കമ്പനി സ്വന്തമാക്കാന്‍ ശ്രമം തുടങ്ങുകയും യൂറോപ്യന്‍ യൂണിയന്‍ പാസ്‌പോര്‍ട്ടിനുവേണ്ടി അപേക്ഷിക്കുകയും ചെയ്തുവെന്ന് സത്യവാംങ്മൂലത്തില്‍ വെളിവാക്കുന്നു.

കൊല്‍ക്കത്ത ആസ്ഥാനമായ ഒരു സ്വകാര്യകമ്പനിയെ സ്വന്തമാക്കാന്‍ ഷെയര്‍ഹോള്‍ഡറായ ഒരാളെ ബിനാമിയാക്കി ഓഹരികള്‍വാങ്ങിക്കുകയും മറ്റൊരു ഓഹരിയുടമയെ സ്വാധീനിച്ച് 250കോടിവരുന്ന ഓഹരികള്‍വാങ്ങിക്കാന്‍ നീക്കം നടത്തുകയും ചെയ്യുന്നു. 2017 ഡിസംബറില്‍ ഒരു ബിനാമി സ്വത്ത് വില്‍ക്കുകയും പണം യുഎഇയില്‍ ഒരു ആളില്‍നിന്നും വാങ്ങുകയും ചെയ്തു. പ്രശ്‌നത്തില്‍ ഇടപെടണമെന്നും ആസ്തികള്‍ മരവിപ്പിക്കുകയും അന്വേഷണം ആരംഭിക്കുകയും വേണണെന്നാണ് സെബിയുടെ ആവശ്യം. പോണ്‍സി സ്‌കീം പ്രശ്‌നത്തില്‍ പരിശോധനയും അന്വേഷണവും നടത്തുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പുതിയ വിദേശഇടപാടുകള്‍ ശ്രദ്ധിക്കണമെന്നും ഇവര്‍ ആവശ്യടുന്നുണ്ട്.
പണം നല്‍കി വോട്ടുതേടല്‍ വിവാദത്തില്‍ 2012ല്‍ സിബിഐയുടെ അന്വേഷണത്തില്‍ ഉള്‍പ്പെട്ട സിംങ് തൃണമൂല്‍ സാമാജികരെ കുടുക്കിയ നാരദാ സ്റ്റിംങ് ഓപ്പറേഷന്‍ വിവാദത്തിന്ഡറെ സൂത്രധാരനായിരുന്നെന്നും പറയപ്പെടുന്നു.

Related News