Monday
10 Dec 2018

കാലവർഷകെടുതിക്ക് പിന്നാലെ പുഴുവിന്‍റെ ആക്രമണവും 

By: Web Desk | Tuesday 25 September 2018 4:52 PM IST

ബിജു കിഴക്കേടത്ത്
മാനന്തവാടി: കാലവർഷത്തിൽ കൃഷി നാശം സംഭവിച്ച് അതിജീവനത്തിനായി പൊരുതുന്ന നെൽകർഷകർക്ക് ഇരുട്ടടിയായി പുഴുവിന്‍റെ ശല്യവും. പട്ടാളപുഴു  എന്ന പേരിലറിയപ്പെടുന്ന പുഴുവാണ്  കർഷകരെ ആശങ്കയിലാക്കിയിരിക്കുന്നത് . പട്ടാളം ഇറങ്ങിയ പോലെ എന്ന വാക്ക് മൊഴിയിൽ നിന്നാണ് ഈ പുഴുവിന് പട്ടാളപുഴു എന്ന പേര് ലഭിച്ചത്. ഒരു സ്ഥലത്ത് പുഴുവിന്‍റെ ആക്രമണം ഉണ്ടായാൽ പിന്നീട് ആ പ്രദേശം മുഴുവൻ വ്യാപിക്കുകയാണ് ചെയ്യുന്നത്. ഒരു പുഴു ഉണ്ടായി ദിവസങ്ങൾക്കുള്ളിൽ നൂറിരിട്ടിയായി വർദ്ധിക്കുമെന്നതാണ് പ്രത്യേക്ത. പാലക്കാട്, തൃശൂർ ജില്ലകളിൽ മാത്രം കണ്ട് വരുന്ന ഈ പുഴുവിനെ ജില്ലയിൽ ആദ്യമായാണ് കാണുന്നതെന്ന് കർഷകർ സാക്ഷ്യപ്പെടുത്തുന്നു.
എടവക ഗ്രാമ പഞ്ചായത്തിലെ എള്ളുമന്ദം, കാക്കഞ്ചേരി പെരിഞ്ചോല എന്നീ വയലുകളിലാണ് വ്യാപകമായി ഇപ്പോൾ പുഴു ശ്രദ്ധയിൽപ്പെട്ടത്. ഭൂമിക്കടിയിലിരിക്കുന്ന ഈ പുഴു രാത്രികാലങ്ങളിലിറങ്ങിയാണ് നെല്ലിനെ ആക്രമിക്കുന്നത്. നെല്ലിന്‍റെ തല ഭാഗം മുഴുവനായും കടിച്ച് മുറിക്കുകയാണ് ചെയ്യുന്നത്. നാട്ടിയ ഞാറിലും, വിളവെടുക്കാനായ നെൽ കതിരുലുമെല്ലാം പുഴുക്കളെ ധാരാളമായി കാണപ്പെടുന്നു, ജില്ലയിലെ മറ്റിടങ്ങളിലും പുഴുവിന്‍റെ ആക്രമണം ഉണ്ടായിട്ടുണ്ടോ എന്ന കാര്യവും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പുൽ വർഗ്ഗത്തിൽപ്പെട്ട എല്ലാത്തരം ചെടികളെയും പുഴു ആക്രമിച്ച് നശിപ്പിക്കും. ഇവ മണ്ണലേക്കിറങ്ങി കഴിയുന്നതിനാൽ തന്നെ ഒരു വിധം കീടനാശിനികൾ പ്രയോഗിച്ചാലൊന്നും ഇവയെ നശിപ്പിക്കാൻ കഴിയില്ല. നുവാൻ എന്ന കീടനാശിനിയാണ് ഇവയെ നശിപ്പിക്കാനുള്ള ഏക മാർഗ്ഗമെന്നാണ് വർഷങ്ങളായി നെൽകൃഷി ചെയ്ത് പോരുന്ന കർഷകർ പറഞ്ഞു.  ഈ കീടനാശിനി വീര്യം കുടിയതായതിനാൽ തന്നെ ആവശ്യയമായ എല്ലാാവിധ മുൻകരുതലുകളും പാലിച്ച് കൊണ്ട് മാത്രമെ ഇത് തളിക്കാൻ പാടുള്ളു.  അല്ലെങ്കിൽ ഗുരുതര ആരോഗ്യ പ്രശ്നനങ്ങൾക്ക് കാരണമാകും. നെല്ലിിന് പുഴുവിന്‍റെ ആക്രമണത്തെ തുടർന്നുള്ള രോഗബാധയുടെ ലക്ഷണങ്ങൾ ശ്രരദ്ധയിൽപ്പെടുന്ന കർഷകർ ഉടൻ കൃഷിഭവനുമായി ബന്ധപ്പെടണം.
കാലവർഷത്തെ തുടർന്ന് വ്യാപകമായി കൃഷി നാശം ഉണ്ടായി നെൽകർഷകർ ദുരിതത്തിലായ സാഹചര്യത്തിൽ  പുഴുവിന്‍റെ ആക്രമണത്തെ തുടർന്നും കൃഷി നാശം ഉണ്ടായാൽ കൃഷി ഉപേക്ഷിക്കുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ല. കൃഷിയിടങ്ങളിൽ പുഴുവിനെ കണ്ടെങ്കിലും വിനാശം വിതക്കുന്ന ഇനമാണെന്ന് തിരിച്ചറിയാൻ കഴിയാതെ പോയതും കർഷകനെ ബുദ്ധിമുട്ടിലാക്കി. വ്യാപകമായി ഈ പുഴുവിനെ കണ്ടെത്തിയ വയലുകൾ എടവക കൃഷിഭവൻ ഉദ്യോഗസ്ഥർ സന്ദർശിച്ചു.