Wednesday
23 Jan 2019

വീണ്ടും ആള്‍ക്കൂട്ട വിചാരണ; യുവാവിന് ദാരുണാന്ത്യം

By: Web Desk | Saturday 11 August 2018 12:47 PM IST

ബിജോപുര: മോഷണക്കുറ്റമാരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ ബിജോപുരയിലാണ് സംഭവം. കപില്‍ ത്യാഗി എന്ന യുവാവാണ് ആള്‍ക്കൂട്ട വിചാരണക്ക് ഇരയായിരിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കണ്ടാലറിയുന്നവര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.
ബിജോപുരയില്‍ ജോലിക്കായി പോയ യുവാവിനെയാണ് മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. കേസില്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യണമെന്ന് ആരോപിച്ച് ത്യാഗിയുടെ ബന്ധുക്കള്‍ ചാപര്‍ പൊലീസ് സ്റ്റേഷനുമുന്നില്‍ പ്രതിഷേധസമരം നടത്തി. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Related News