Saturday
16 Dec 2017

മോഡിക്കെതിരെ മോശം പരാമര്‍ശം നടത്തിയ മണിശങ്കര്‍ അയ്യരെ സസ്‌പെന്‍ഡ് ചെയ്തു

By: Web Desk | Thursday 7 December 2017 9:47 PM IST

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ മോശം പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. മോഡിയെ തരംതാണയാള്‍ എന്ന അര്‍ഥത്തില്‍ സംബോധന ചെയ്തതാണ് നടപടിക്ക് കാരണമായത്. ഇതില്‍ അയ്യര്‍ മാപ്പുപറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ നിരവധി പേര്‍ അയ്യരെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു.