Friday
25 May 2018

അഗ്രിക്കള്‍ച്ചറല്‍ ഫാം വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം നെല്ലിയാമ്പതിയില്‍

By: Web Desk | Wednesday 16 May 2018 8:15 PM IST

പാലക്കാട്:

കേരള ഗവണ്‍മെന്റ് അഗ്രിക്കള്‍ച്ചറല്‍ ഫാം വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എഐടിയുസി) 15-ാം സംസ്ഥാന സമ്മേളനം നാളെ മുതല്‍ 20 വരെ നെല്ലിയാമ്പതിയില്‍ നടക്കും. നാളെയും മറ്റെന്നാളുമായി വോളിബോള്‍ മത്സരങ്ങള്‍ പുലയമ്പാറ, ഷൈന്‍ ഗ്രൗണ്ടില്‍ സി പി ഐ സംസ്ഥാന എക്‌സി.അംഗം വി ചാമുണ്ണി ഉദ്ഘാടനം ചെയ്യും. നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ ഗിരിജ അധ്യക്ഷത വഹിക്കും.

19 ന് പ്രതിനിധി സമ്മേളനം ആര്‍ സി പളളി പാരീഷ് ഹാളില്‍ (എം ജി ശ്രീധരന്‍ നഗറില്‍). രാവിലെ 10ന് പതാക ഉയര്‍ത്തുന്നതോടെ തുടക്കമാകും 10.30 ന് പ്രതിനിധി സമ്മേളനം കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. സി പി ഐ ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജ്, എ ഐ ടി യു സി സംസ്ഥാന സെക്രട്ടറി വിജയന്‍കുനിശ്ശേരി, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീത ടീച്ചര്‍, ഫാം ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി സി വി ശശി സംസാരിക്കും.

ഉച്ചയ്ക്ക് കഴിഞ്ഞ് രണ്ടിന് ‘ജൈവ പച്ചക്കറി കൃഷിയും ഫാമിന്റെ വികസനവും’ എന്ന വിഷയത്തില്‍ സെമിനാര്‍ സി പി ഐ ദേശീയ എക്‌സി.അംഗം കെ ഇ ഇസ്മയില്‍ ഉദ്ഘാടനം ചെയ്യും. ഫാം ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി കുഞ്ഞുണ്ണി മേനോന്‍ അധ്യക്ഷത വഹിക്കും.
19ന് വൈകിട്ട് 3 ന് പ്രകടനം. 4.30ന് പൊതുസമ്മേളനം ഷൈന്‍ ഗ്രൗണ്ടില്‍ (വി എന്‍ ദാമോദരന്‍പിളള നഗര്‍) എ ഐ ടി യു സി സംസ്ഥാന ജന.സെക്രട്ടറി കെ പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ കെ സി ജയപാലന്‍ അധ്യക്ഷത വഹിക്കും. ഫാം ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് പി രാമദാസ്, എം എല്‍ എമാരായ കെ എസ് ബിജിമോള്‍, മുഹമ്മദ് മുഹ്‌സിന്‍, സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ജോസ്‌ ബേബി, എ ഐ ടി യു സി ജില്ലാ പ്രസിഡണ്ട് എന്‍ ജി മുരളീധരന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിക്കും.

Related News