Saturday
23 Sep 2017

കര്‍ഷക കൂട്ടധര്‍ണ്ണ ഇന്ന്

By: Web Desk | Thursday 24 August 2017 4:53 PM IST

കോഴിക്കോട്:

കേര കര്‍ഷകരുടെ അടിയന്തിര ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേര കര്‍ഷക സംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് സിവില്‍ സ്‌റ്റേഷന് മുന്നില്‍ ഇന്ന് രാവിലെ പത്ത് മണിക്ക് കര്‍ഷകരുടെ കൂട്ടധര്‍ണ്ണ സംഘടിപ്പിക്കുന്നു.
കേര കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റ് ഐ വി ശശാങ്കന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യും. വിവിധ കര്‍ഷക സംഘടനകളുടെ നേതാക്കള്‍ പരിപാടിയില്‍ സംബന്ധിക്കും. വില ഇടിവ് തടയുക, പച്ചത്തേങ്ങയുടെ സംഭരണ വില കിലോയ്ക്ക് 35 രൂപയായി ഉര്‍ത്തുക, കൊപ്രയ്ക്ക് ആദായകരമായ വില ഉറപ്പ് വരുത്തുക, തെങ്ങിന്‍ തോപ്പുകളുടെ പുനരുദ്ധാരണം നടപ്പാക്കുക, പുനര്‍കൃഷിക്ക് പ്രോത്സാഹനവും സഹായവും നല്‍കുക, ഇടവിള കൃഷി പ്രോത്സാഹിപ്പിക്കുക, മിതമായ പലിശ നിരക്കില്‍ വായ്പാ സൗകര്യം ഏര്‍പ്പെടുത്തുക, ദരിദ്ര കര്‍ഷകര്‍ക്ക് പലിശ രഹിത വായ്പ നല്‍കുക, നാളികേര മൊത്ത വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കുക, നീര ഉല്‍പ്പാദനത്തിന് പ്രോത്സാഹനം നല്‍കുക, നീര, കള്ള് ചെത്താനുള്ള അവകാശം കര്‍ഷകന് നല്‍കുക, കര്‍ഷക പെന്‍ഷന്‍ മൂവ്വായിരം രൂപയായി ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ്ണ. ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് സംസ്ഥാന വ്യാപകമായ സമര പരിപാടികള്‍ക്കും സംഘടന തയ്യാറെടുക്കുകയാണ്.

 

Related News