Sunday
22 Oct 2017

അട്ടപ്പാടി ആദ്യ മില്ലറ്റ്  ഗ്രാമമായി

By: Web Desk | Tuesday 3 October 2017 7:13 PM IST

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസികള്‍ക്കായി കാര്‍ഷിക വികസന പദ്ധതികള്‍ ആവിഷ്‌കരിക്കൂമെന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാര്‍ പറഞ്ഞു. അട്ടപ്പാടിയിലെ ആദിവാസി കര്‍ഷകരുടെ ഉന്നമനത്തിനായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ- പട്ടികവര്‍ഗ വികസന-തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ ചേര്‍ന്ന് നടത്തുന്ന പ്രത്യേക കാര്‍ഷിക മേഖലാ പദ്ധതിയായ ‘മില്ലറ്റ് വില്ലേജ്’  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.