Sunday
24 Sep 2017

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ്: സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

By: Web Desk | Friday 1 September 2017 9:50 PM IST

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതികേസില്‍ മുന്‍ വ്യോമസേന ഉദ്യോഗസ്ഥന്‍ ത്യാഗിയടക്കം ഒമ്പത്‌പേര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. വിരമിച്ച വ്യോമസേന ഉദ്യോഗസ്ഥന്‍ ജെ എസ് ഗുജ്‌റാള്‍, ത്യാഗിയുടെ ബന്ധു സഞ്ജീവ്, അഭിഭാഷകന്‍ ഗൗതം ഖെയ്താന്‍, ഇടനിലക്കാരന്‍ മൈക്കല്‍ ജെയിംസ് യൂറോപ്യന്‍ സ്വദേശി കാര്‍ലോ ജെറോസ, ഗീഡോ ഹാഷ്‌കെ എന്നിവര്‍ക്കെതിരെയാണ് പ്രത്യേക സിബിഐ കോടതിയിലാണ് സിബിഐ ജഡ്ജി അരവിന്ദ് കുമാര്‍ മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
ഇറ്റാലിയന്‍ കമ്പനിയായ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡിന്റെ മുന്‍ സിഇഒ ബ്രൂണോ സ്പാഗ്നോളിനി, അഗസ്റ്റയുടെ മാതൃസ്ഥാപനമായ ഫിന്‍മെക്കാനിക്കയുടെ മുന്‍ ചെയര്‍മാന്‍ ഗീസെപ്പി ഓര്‍സി എന്നിവരും കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഇറ്റാലിയന്‍ കമ്പനിയായ അഗസ്റ്റവെസ്റ്റ്‌ലാന്‍ഡില്‍ നിന്ന് 12 വി.വി.ഐ.പി ഹെലികോപ്റ്റര്‍ വാങ്ങാനുള്ള കരാറില്‍ ത്യാഗിയടക്കമുള്ളവര്‍ ഇടനിലക്കാരില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് കേസ്.
ഇന്ത്യന്‍ സര്‍ക്കാരിന്റെ കരാര്‍ ലഭിക്കാന്‍ കോഴ നല്‍കിയെന്ന കാര്യം മറ്റൊരു കേസിന്റെ അന്വേഷണത്തിനിടെ ഇറ്റാലിയന്‍ അന്വേഷണ ഏജന്‍സി മുമ്പാകെ ഇടനിലക്കാര്‍ വെളിപ്പെടുത്തിയതോടെയാണ് അഴിമതിക്കഥ പുറത്തുവന്നത്. 3546 കോടി രൂപയുടെ കരാറിലാണ് അഴിമതി നടന്നിട്ടുള്ളത്. നാലു വര്‍ഷം നീണ്ടു നിന്ന അന്വേഷണത്തിനൊടുവില്‍ ത്യാഗിയെയടക്കമുള്ളവരെ അറസ്റ്റ് ചെയ്തിരുന്നു.

Related News