Wednesday
22 Nov 2017

ഓണം അടിച്ചുപൊളിക്കാൻ പ്രവാസി മലയാളികൾക്ക് സന്തോഷവാർത്ത

By: Web Desk | Wednesday 9 August 2017 2:40 PM IST

ഓണം അടിച്ചുപൊളിക്കാൻ പ്രവാസികൾക്ക് ഒരു സന്തോഷവാർത്ത. എയർ ഇന്ത്യ എക്സ്പ്രസ്സ്
വമ്പൻ ഓഫറാണ് ഓണത്തിന് മലയാളി പ്രവാസികൾക്കായി ഒരുക്കുന്നത്. ഓണത്തിന് ഇന്ത്യയിൽ നിന്നും ഷാർജയിലേക്കും തിരിച്ചും യാത്ര തിരക്ക് കൂടാതെ സുഗമമായി പറക്കാനുള്ള അവസരമാണ് എയർ ഇന്ത്യ നൽകുന്നത് . എയർ ഇന്ത്യ എക്സ്പ്രസ് ഒന്നിൽ കൂടുതൽ വിമാനങ്ങളാണ് ഈ സീസണിൽ രംഗത്ത് ഇറക്കുന്നത്.

കേരളത്തിൽ നിന്നും ഡൽഹിയിൽ നിന്നും ഷാർജയിലേയ്ക്ക് 40 അധിക സർവീസുകളുളാണ് ഓണത്തിന് പറക്കുന്നത്.ഇത് മൂലം തിരക്ക് കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അധികൃതർ പറയുന്നു. കൊച്ചി, കോഴിക്കോട്, ഡൽഹി തുടങ്ങിയ രാജ്യാന്തര വിമാനത്താവളങ്ങളിൽ നിന്നും ആഗസ്ത് 22 മുതൽ സപ്തംബർ 4 വരെ സർവീസുകളുണ്ട്. തിരുവനന്തപുരത്തുനിന്നും 16 വിമാനങ്ങളും, കൊച്ചിയിൽ നിന്നും ആറും കോഴിക്കോടുനിന്നും 14 വിമാന സർവ്വീസുകളും എയർ ഇന്ത്യ ആരംഭിക്കുന്നുണ്ട്.

ഓണം സീസണില്‍ ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച മറ്റ് വിമാനക്കമ്ബനികള്‍ക്ക് കനത്ത തിരിച്ചടിയാകും എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ നടപടി. പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്ന് കൂടുതല്‍ സര്‍വീസ് ആരംഭിക്കാന്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് പദ്ധതിയിടുന്നുണ്ട്. ഈ രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ സ്ലോട്ട് ലഭിക്കുന്നതനുസരിച്ച്‌ സര്‍വീസ് ആരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്നും കമ്ബനി വൃത്തങ്ങള്‍ അറിയിച്ചു

 

 

 

Related News