Thursday
18 Oct 2018

എയര്‍ ഇന്ത്യപൈലറ്റുമാരില്‍ മദ്യപര്‍ പെരുകുന്നോ

By: Web Desk | Tuesday 5 September 2017 11:08 PM IST

എയര്‍ ഇന്ത്യവിമാനത്തിലെ നിര്‍ബന്ധിതമായ മദ്യപാന പരിശോധനക്ക് 132 പൈലറ്റുമാരും 434കാബിന്‍ക്രൂ അംഗങ്ങളും  വിസമ്മതിക്കുന്നതായി കണക്കുകള്‍. ഇന്ത്യയുടെ ഏവിയേഷന്‍ റഗുലേറ്റര്‍ DGCA കണക്ക് പ്രകാരം സിംഗപ്പൂര്‍,കുവൈറ്റ്,ബാങ്കോക്ക്,അഹമ്മദാബാദ്,ഗോവ എന്നിവിടങ്ങളില്‍ നിന്നുള്ള ഫ്‌ളൈറ്റുകളിലെ ജീവനക്കാരാണ് ചട്ടപ്രകാരമുള്ള ബ്രത്ത് അനലൈസര്‍ പരിശോധനയില്‍ നിന്നും ഒഴിവാകുന്നത്. നിയമപ്രകാരം ഒരാള്‍ ബ്രത്ത് അനലൈസറില്‍ പരിശോധിക്കുമ്പോള്‍ പിടിക്കപ്പെടുകയോ പരിശോധനക്ക് വിസമ്മതം കാട്ടുകയോ ചെയ്താല്‍ അയാളെ നാല് ആഴ്ച ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തുകയും അച്ചടക്കനടപടിക്ക് വിധേയനാക്കുകയും ചെയ്യും. പരിശോധകരായ ഡിജിസിഎയുടെ കണക്ക് പ്രകാരം 2016ല് 224 പൈലറ്റും ക്രൂ അംഗങ്ങളും പരിശോധനയില്‍ പിടിക്കപ്പെട്ടിട്ടുണ്ട്.

Related News