Saturday
15 Dec 2018

എയര്‍ ഇന്ത്യ വിമാനം മതിലില്‍ ഇടിച്ചു,യാത്രക്കാര്‍ വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടു

By: Web Desk | Friday 12 October 2018 10:07 AM IST

ചെന്നൈ:ദുബായിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം മതിലില്‍ ഇടിച്ചു,യാത്രക്കാര്‍ വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടു.
ട്രിച്ചി എയര്‍പോര്‍ട്ടില്‍ ഇന്നലെ രാത്രിയാണ് സംഭവം. 136 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. മുംബൈയിലേക്കു പറന്ന വിമാനത്തിന്റെ രണ്ടു ചക്രങ്ങള്‍ വിമാനത്താവളത്തിന്റെ മതിലില്‍ തട്ടുകയായിരുന്നു.

രാത്രി 1.19നാണ് സംഭവം വിമാനം തുടർന്ന് വിമാനം മുബൈ എയർ പോർട്ടിലേക്ക് തിരിച്ചുവിട്ടു.  മുബൈയിൽ പരിശോധനയില്‍ വിമാനത്തിന് ചില്ലറ കേടുപാടുകള്‍ കണ്ടതിനെത്തുടര്‍ന്ന് മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ ദുബായിലേക്കു കൊണ്ടുപോയി. പൈലറ്റിനെയും കോ-പൈലറ്റിനെയും മാറ്റുകയും അന്വേഷണത്തിന് നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. വിമാനത്തിന്റെ ചക്രങ്ങള്‍ മതിലില്‍ തട്ടിയതാണെന്നും ഉന്നതോദ്യോഗസ്ഥരും സ്ഥിരീകരിച്ചു. വന്‍ദുരന്തത്തില്‍നിന്നാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്.