Wednesday
22 Nov 2017

എയര്‍ ഇന്ത്യ കനിയുന്നു, ഗള്‍ഫില്‍ നിന്ന് 50 കിലോ ലഗേജ്

By: Web Desk | Tuesday 12 September 2017 10:00 PM IST

പ്രത്യേക ലേഖകന്‍
ദുബായ്: ഷാര്‍ജയില്‍ നിന്നും ദുബായില്‍ നിന്നും കേരളത്തിലേയ്ക്കും ഇന്ത്യയിലെ മറ്റു വിമാനത്താവളങ്ങളിലേക്കുമുള്ള യാത്രക്കാരുടെ ലഗേജ് 50 കിലോ ആയി ഉയര്‍ത്തി. ഇപ്പോള്‍ പരമാവധി ലഗേജ് 30 കിലോയാണ്.
ഒക്‌ടോബര്‍ 31 വരെ ടിക്കറ്റ് ബുക്കു ചെയ്യുന്ന ഇക്കോണമി ക്ലാസുകാര്‍ക്കായിരിക്കും ഈ ആനുകൂല്യം. ഓണം, ഈദ് അവധിക്കായി യുഎഇയില്‍ നിന്നും നാട്ടില്‍ പോയ ആയിരങ്ങള്‍ മടങ്ങിവന്നതിനുശേഷം നല്‍കുന്ന ഈ ലഗേജ് ഇളവ് യാത്രക്കാര്‍ കുറവായ സീസണില്‍ പ്രഖ്യാപിച്ചത് കണ്ണില്‍ പൊടിയിടാനുള്ള ഒരടവാണെന്ന് കുറ്റപ്പെടുത്തുന്ന പ്രവാസികളുമുണ്ട്.
ദുബായില്‍ നിന്നും കോഴിക്കോട്, നെടുമ്പാശേരി, ചെന്നൈ, ഹൈദരാബാദ്, മുംബൈ, വിശാഖപട്ടണം, ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേക്കുമുള്ള യാത്രക്കാര്‍ക്കാണ് ലഗേജ് ഇളവിന്റെ ആനുകൂല്യം ലഭിക്കുക.