Thursday
22 Nov 2018

വിജയാഘോഷത്തിനിടെ എസ്എഫ്ഐയുടെ മര്‍ദ്ദനം: എഐഎസ്എഫ് ജില്ലാ പ്രസിഡന്‍റ്  അഭിജിത്തിന്റ് കണ്ണ് തകര്‍ന്നു

By: Web Desk | Monday 3 September 2018 8:03 PM IST

മീനങ്ങാടി: തെരഞ്ഞെടുപ്പ് വിജയത്തില്‍ എസ് എഫ് ഐ നടത്തിയ പ്രകടനത്തില്‍ എ ഐ എസ് എഫിന്റെ കൊടിമരവും,പതാകകളും വ്യാപകമായി നശിപ്പിക്കുന്നത് തടയാന്‍ ശ്രമിച്ച എ ഐ എസ് എഫ് ജില്ലാ പ്രസിഡന്‍റ് അഭിജിത്തിനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു.

എ ഐ എസ് എഫ് ജില്ലാ പ്രസിഡന്റ് അഭിജിത്തിനെയാണ് എസ് എഫ് ഐക്കാര്‍ മര്‍ദ്ദിച്ചത്. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എ ഐ എസ് എഫ് മികച്ച മല്‍സരം നടത്തിയ മീനങ്ങാടി ഐ എച്ച് ആര്‍ ഡി കോളേജില്‍ ഇന്നലെ ഉച്ച കഴിഞ്ഞാണ് സംഭവം. തെരെഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ എ ഐ എസ് എഫും,എസ് എഫ് ഐയും ഒപ്പമെത്തിയിരുന്നു. നറുക്കെടുപ്പിലൂടെയാണ് ഈ സീറ്റില്‍ എസ് എഫ് ഐ വിജയിച്ചത്. ഇതിനുപിന്നാലെ എസ്എഫ്ഐ നടത്തിയ വിജയാഘോഷം അക്രമത്തിലേയ്ക്ക് തിരിഞ്ഞു.  ക്രൂരമര്‍ദ്ദനത്തില്‍ അഭിജിത്തിന്റെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു. കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഭിജിത്തിന്റെ പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

Related News