Monday
22 Oct 2018

‘ഇന്ത്യയെപ്പോലെതന്നെ പാകിസ്താനെയും സ്‌നേഹിക്കുന്നു’

By: Web Desk | Tuesday 13 February 2018 3:29 PM IST

കറാച്ചി : ഇന്ത്യയെപ്പോലെതന്നെ പാകിസ്താനെയും സ്‌നേഹിക്കുന്നുവെന്ന മണിശങ്കര്‍ അയ്യരുടെ പരാമര്‍ശം വിവാദമായി. പാകിസ്താനിലെ കറാച്ചിയില്‍ നടന്ന ചടങ്ങിനിടെയാണ് കോണ്‍ഗ്രസ് നേതാവ് വിവാദ പരാമര്‍ശം നടത്തിയതെന്ന് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച തടസപ്പെടാതെ തുടര്‍ന്നു കൊണ്ടുപോകേണ്ടത് അത്യാവശ്യമാണെന്ന് അയ്യര്‍ ചൂണ്ടിക്കാട്ടി.

നിരന്തരമായ ചര്‍ച്ചയിലൂടെ അല്ലാതെ ഇന്ത്യ – പാക് പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ല. ഇന്ത്യയെ സ്‌നേഹിക്കുന്നതുകൊണ്ടാണ് താന്‍ പാകിസ്താനെയും സ്‌നേഹിക്കുന്നത്. കശ്മീര്‍ വിഷയവും തീവ്രവാദവുമാണ് ചര്‍ച്ചയിലൂടെ പരിഹരിക്കേണ്ടതെന്നും മണിശങ്കര്‍ അയ്യര്‍ ചൂണ്ടിക്കാട്ടി.

ഗുജറാത്ത് തിരഞ്ഞെടുപ്പിനിടെ മണി ശങ്കര്‍ അയ്യര്‍ നടത്തിയ പരാമര്‍ശവും വിവാദമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ‘നീച്” എന്ന് വിശേഷിപ്പിച്ചതാണ് വിവാദമായത്. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസ് അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചിരുന്നു.

Related News