Tuesday
11 Dec 2018

റൊഹിങ്ക്യന്‍ മുസ്ലിമുകളുടെ അവസ്ഥ ചൂഷണം ചെയ്യാന്‍ തീവ്രവാദികള്‍ രംഗത്ത്

By: Web Desk | Wednesday 13 September 2017 5:51 PM IST

റൊഹിങ്ക്യന്‍ മുസ്ലിമുകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് അല്‍ഖ്വയിദ ഭീകരവാദികള്‍ രംഗത്ത്. വൃദ്ധരും കുട്ടികളുമുള്‍പ്പെടെ നാലു ലക്ഷത്തിലധികം ജനങ്ങള്‍ ആക്രമണഭീതിയില്‍ നാടുവിട്ട അവസ്ഥയെ ഭീകരര്‍ മുതലെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്രയധികം ജനങ്ങള്‍ പലായനം ചെയ്യപ്പെട്ടതിന് കടുത്ത ശിക്ഷയാണ് മ്യാന്‍മാറിനെ കാത്തിരിക്കുന്നതെന്ന് അല്‍ഖ്വയിദ മുന്നറിയിപ്പ് നല്‍കി. അല്‍ഖ്വയിദയുടെ ഇടപെടല്‍ മ്യാന്‍മാര്‍ ഭരണകൂടത്തിന് വന്‍ തിരിച്ചടിയായേക്കും.

തീവ്ര ബുദ്ധസന്യാസികളുടെ ആക്രമണത്തില്‍ നിന്നും പലാനം ചെയ്ത റൊഹിങ്ക്യന്‍ മുസ്ലീമുകള്‍ക്ക് സഹായം വാഗ്ദാനം ചെയ്തുകൊണ്ട് ഭീകരപ്രവര്‍ത്തകര്‍ മുന്നിട്ട് വന്നത് കഴിഞ്ഞ    11-നാണ്‌. ആയുധങ്ങളുള്‍പ്പെടെയുള്ള പിന്തുണയാണ് തീവ്രവാദികള്‍ ഇവര്‍ക്ക് നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരിക്കുന്നത്.
”മുസ്ലിം സഹോദരങ്ങള്‍ക്ക് ക്രൂരപീഡനം വിധിച്ചവരെ വെറുതെ വിടുകില്ല, അവര്‍ (റൊഹിങ്ക്യന്‍ മുസ്ലിമുകള്‍) അനുഭവിച്ച വേദനയുടെ രുചി മ്യാന്‍മാര്‍ സര്‍ക്കാരും അറിയും”, അല്‍ഖ്വയിദയുടെ പ്രസ്താവനയില്‍ പറയുന്നു.

ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്‌, ഫിലിപ്പൈന്‍സ്‌ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിം സഹോദരങ്ങളെ ഈ വിഷയത്തില്‍ ഇടപെടാനും അവശ്യമായ സഹായങ്ങള്‍ നല്‍കുവാനും തീവ്രവാദ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇതിനിടെ അല്‍ഖ്വയിദയുടെ ആക്രമണ സാധ്യത കണക്കിലെടുത്ത് സേനയെ സര്‍വ്വസന്നാഹങ്ങളോടെ സജ്ജമാക്കിയിട്ടുണ്ടെന്ന് ഓങ് സാങ് സൂചി ഭരണകൂടം വ്യക്തമാക്കി.

Related News