Wednesday
23 Jan 2019

ആലപ്പാട് കരിമണല്‍ ഖനനം; വ്യവസായ വകുപ്പ് ഇടപെടുമെന്ന് ജെ മേഴ്‌സിക്കുട്ടിയമ്മ

By: Web Desk | Friday 11 January 2019 11:54 AM IST

കൊച്ചി: ആലപ്പാട് കരിമണല്‍ ഖനനവുമായി ഉണ്ടായ പ്രശ്‌നങ്ങളില്‍ വ്യവസായ വകുപ്പ് ഇടപെടുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. തീരം സംരക്ഷിച്ച് ഖനനം ചെയ്യുക എന്നതാണ് സര്‍ക്കാര്‍ നയം. അത് പാലിക്കേണ്ടത് ഐആര്‍ഇയുടെ കടമയാണെന്നും പൊതുമേഖലക്കെതിരായ നീക്കം അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഖനനശേഷം മണൽ തീരത്തുതന്നെ നിക്ഷേപിക്കണമെന്നാണ് നിർദേശിച്ചിട്ടുള്ളത് തീരം സംരക്ഷിച്ചു മാത്രമേ ഖനനം നടത്തുവെന്നത് സര്‍ക്കാര്‍ നയമാണ്. ആ നയം ഉറപ്പാക്കേണ്ടത് ഐആര്‍ഇയാണ്.

പൊതുമേഖലയില്‍ മാത്രമേ ഖനനം പാടുള്ളൂ. സ്വകാര്യ മേഖലയില്‍ ഖനനം അനുവദിച്ചിട്ടില്ല. ഇതേ പ്രശ്നമായിരുന്നു തോട്ടപ്പള്ളിയില്‍ സംഭവിച്ചത്. അവിടെ സ്വകാര്യലോബിയുമായി കരാര്‍ വെച്ചിട്ടായിരുന്നു അവിടെ സമരം നടത്തിയിരുന്നത്. എന്നാല്‍ തോട്ടപ്പള്ളിയിലേതുപോലെ മറ്റാര്‍ക്കോ വേണ്ടിയുള്ള സമരമാണ് ആലപ്പാടിലേതെന്ന് താന്‍ വിശ്വസിക്കുന്നില്ല. ഇവിടെ പ്രശ്നം തീരം സംരക്ഷിക്കുക എന്നുള്ളതാണ്. കരസംരക്ഷിക്കുകയും വേണം പൊതുമേഖലയിലെ മിനറല്‍ വേർതിരിച്ചെടുക്കുന്നത് നടക്കുകുയും വേണം.  

തന്റെ പേരില്‍ വ്യാജ ശബ്ദരേഖ പ്രചരിപ്പിക്കുന്നത് പ്രശ്‌നത്തെ വഴിതിരിച്ച് വിടാന്‍ വേണ്ടിയാണ്. സ്വകാര്യ വ്യക്തികള്‍ക്ക് ഖനനത്തിന് അനുമതി നല്‍കില്ല. ആലപ്പാട് തീരവും സംരക്ഷിക്കും ഖനനവും നടക്കുമെന്നും മന്ത്രി പറഞ്ഞു.
Related News