Thursday
20 Sep 2018

ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍

By: Web Desk | Sunday 11 March 2018 11:13 PM IST

1879 മാര്‍ച്ച് 14-നാണ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ ജനിച്ചത്. ആപേക്ഷിക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാണ്. ക്വാണ്ടം മെക്കാനിക്‌സും ആപേക്ഷിക സിദ്ധാന്തവുമാണ് ആധുനിക ഭൗതികത്തിന്റെ രണ്ട് പ്രധാന ആധാരശിലകള്‍. ദ്രവ്യവും ഊര്‍ജ്ജവും തമ്മില്‍ ബന്ധപ്പെടുത്തുന്ന അദ്ദേഹത്തിന്റെ ഋ=ാര2 എന്ന സൂത്രവാക്യം വളരെ പ്രശസ്തമാണ്. ഫോട്ടോ ഇലക്ട്രിക് എഫക്ട് വിശദീകരിച്ചതിന് 1921-ലെ ഭൗതികത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചു.
ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ ജര്‍മ്മനിയിലെ ഉലമിലാണ് ജനിച്ചത്. അച്ഛന്‍ ഇലക്ട്രിക്കല്‍ കട നടത്തി. ഒരു വയസുള്ളപ്പോള്‍ കുടുംബം മ്യൂണിക്കിലേക്ക് താമസം മാറ്റി. ഐന്‍സ്റ്റൈന്‍ ബാല്യകാലത്ത് ലജ്ജാശീലനും സ്വപ്നജീവിയുമായിരുന്നു. ഗണിതത്തില്‍ അതിസമര്‍ഥനായിരുന്ന ഐന്‍സ്റ്റൈന്‍ മറ്റു വിഷയങ്ങളില്‍ സാധാരണക്കാരനായിരുന്നു. പതിനഞ്ചു വയസുള്ളപ്പോള്‍ കുടുംബം ഇറ്റലിയിലേക്ക് താമസം മാറി. അവിടെയുള്ള സൂറിച്ച് സര്‍വകലാശാലയിലായിരുന്നു ഉന്നതപഠനം നടത്തിയത്.
1900-ല്‍ പഠനം പൂര്‍ത്തിയാക്കി. അധ്യാപകനാകണമെന്ന മോഹം പൂവണിഞ്ഞില്ല. സ്വിസ് പേറ്റന്റ് ഓഫീസില്‍ ജോലിക്ക് പ്രവേശിച്ചു. ശാസ്ത്രവിദ്യാര്‍ഥിനിയായിരുന്ന മിലാസാ മാറക്കിനെ വിവാഹം കഴിച്ചു. അവര്‍ക്ക് ഒരു പുത്രിയും രണ്ട് പുത്രന്മാരും ജനിച്ചു. 1919-ല്‍ അവര്‍ വിവാഹമോചിതരായി. ആ വര്‍ഷം ഐന്‍സ്റ്റൈന്‍ എല്‍സ റോവന്‍താളിനെ വിവാഹം കഴിച്ചു. ജോലിക്കിടയിലെ ഒഴിവ് സമയത്ത് ഭൗതിക പരീക്ഷണങ്ങള്‍ നടത്തിയ അദ്ദേഹം 1905-ല്‍ വിശിഷ്ട ആപേക്ഷിക സിദ്ധാന്തം പ്രസിദ്ധീകരിച്ചു. കൂടാതെ ഫോട്ടോ ഇലക്ട്രിക് എഫക്ടിന് വിശദീകരണവും നല്‍കി. ദ്രവ്യവും ഊര്‍ജ്ജവും തമ്മിലുള്ള ബന്ധം വിശദീകരിച്ചതും ഈ വര്‍ഷമാണ്. 1909-ല്‍ സൂറിച്ച് സര്‍വകലാശാല അദ്ദേഹത്തെ അസോസിയേറ്റ് പ്രൊഫസറാക്കി. 1916-ല്‍ പൊതു ആപേക്ഷിക സിദ്ധാന്തം പ്രസിദ്ധീകരിച്ചു. 1921-ലെ നൊബേല്‍ സമ്മാന ജേതാവായി.
1933-ല്‍ അദ്ദേഹം അമേരിക്കയിലേക്ക് കുടിയേറി. ഹ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയില്‍ ഉന്നതസ്ഥാനം അലങ്കരിച്ചു. 1940-ല്‍ അമേരിക്കന്‍ പൗരത്വം സ്വീകരിച്ചു. യുദ്ധത്തിനെതിരെയുള്ള പ്രചരണങ്ങളില്‍ നേതൃത്വം വഹിച്ച സമാധാന പ്രേമിയായിരുന്നു ഐന്‍സ്റ്റൈന്‍. 1955 ഏപ്രില്‍ 18ന് അന്തരിച്ചു.

കഴിഞ്ഞ ലക്കത്തിലെ ചോദ്യത്തിന്റെ ഉത്തരം
സാലിറൈഡാണ് രണ്ടാമത് ബഹിരാകാശത്ത് പോയ വനിത.
ഈ ആഴ്ചയിലെ ചോദ്യം
1921-ലെ ഫിസിക്‌സ് നൊബേല്‍ സമ്മാനം എന്നാണ് നല്‍കിയത്?