Wednesday
19 Sep 2018

ജീവിച്ചിരിക്കുന്ന ആള്‍ക്ക് മരണ സര്‍ട്ടിഫിക്കറ്റ്

By: Web Desk | Thursday 5 April 2018 9:00 PM IST

ഹര്‍ത്രാസ്:

വിചിത്രമായ സംഭവത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ ഹര്‍ത്രാസ് ഗ്രാമവാസികള്‍. ഓം പ്രകാശ് എന്ന നാല്‍പ്പതുകാരനായ യുവാവിനാണ് ഇത്തരമൊരു ദുരനുഭവം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഓം പ്രകാശിന് ബാങ്കിങ് സേവനങ്ങളും സർക്കാരിന്‍റെ സ്പോൺസേഡ് സ്കീമുകളുടെ ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. അപ്പോഴാണ് റെക്കോര്‍ഡുകളില്‍ താന്‍ മരണപ്പെട്ടതായി രേഖപ്പെടുത്തിയിരിക്കുന്നത് അറിയുന്നത്. 

ഗ്രാമ പ‍ഞ്ചായത്ത് മുഖ്യന്‍ രാജേഷ് പത്വാരി ദേവേന്ദ്ര അഗര്‍വാളിന് പൈസ കൊടുത്താണ് താന്‍ മരണപ്പെട്ടുവെന്ന വ്യജവാര്‍ത്ത പേപ്പറില്‍ ഉള്‍പ്പെടുത്തിയതെന്ന് ഓം പ്രകാശ് ആരോപിച്ചു. ഗ്രാമ പഞ്ചായത്ത് മുഖ്യന്‍ എന്തുകൊണ്ടാണ് ഇത് ചെയ്തതെന്നുള്ള കാരണം വിശദീകരിച്ചില്ല.

സര്‍ക്കാര്‍ സ്കീമുകള്‍ക്ക് കീഴില്‍ ആനുകൂല്യം കിട്ടാന്‍വേണ്ടി ബാങ്കിലും പോസ്റ്റ് ഓഫിസിലും സമീപിച്ചപ്പോഴാണ് താന്‍ മരണപ്പെട്ടതായി രേഖകളില്‍ കണ്ടത്. നിയമപരമായി താന്‍ മരിച്ചതിനാല്‍ ആനുകൂല്യം ലഭ്യമാകില്ലെന്ന് അധികൃതര്‍ പറയുകയായിരുന്നു

ഓം പ്രകാശില്‍നിന്നും ഇതിനെ സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ട്. മൂന്നു ദിവസത്തിനുള്ളില്‍ പത്വാരിയുടെ വിശദീകരണം വ്യക്തമാക്കാന്‍ നിര്‍ദേശിച്ചുകൊണ്ട് നോട്ടീസ് അയച്ചിട്ടുണ്ട്. പത്വാരിയുടെ മറുപടി എന്താണെന്ന് അറിഞ്ഞതിനുശേഷം എന്ത് നടപടി എടുക്കണമെന്ന് തീരുമാനിക്കും, സദാബാദ് സബ്- ഡിവിഷണല്‍ മജിസ്ട്രേറ്റ് ജയ് പ്രകാശ് പറഞ്ഞു.

Related News