Monday
17 Dec 2018

അനുവദിച്ചിട്ടില്ലാത്ത സ്ഥലങ്ങളിലൂടെ റോഡ് ക്രോസ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്

By: Web Desk | Sunday 4 March 2018 9:49 AM IST

അബുദബി: തലസ്ഥാന എമിറേറ്റില്‍ അനുവദിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളിലൂടെ അല്ലാതെ റോഡ് മുറിച്ച് കടന്നതിന് 50700 പേര്‍ക്ക് പിഴ ചുമത്തിയെന്ന് പൊലീസ്. നിശ്ചയിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളിലൂടെയല്ലാതെ റോഡ് മുറിച്ച് കടക്കുന്നവരുടെ എണ്ണത്തില്‍ 25 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. അതെസമയം നിശ്ചയിക്കപ്പെടാത്ത ഇടങ്ങളിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടെയില്‍ വാഹനം തട്ടിയുള്ള മരണങ്ങളില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം 21 ശതമാനം കുറവ് രേഖപ്പെടുത്തിയെന്നും പൊലീസിന്റെ കണക്കുകള്‍ പറയുന്നു.

2016-ല്‍ ഇത്തരം അപകടത്തില്‍ അറുപത്തിമൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടമായപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇത് അന്‍പതായിരുന്നു. നിയമവിരുദ്ധമായി റോഡ് മുറിച്ച് കടക്കുന്നവരെ പിടികൂടുന്നതിനായി റോഡുകളില്‍ മഫ്തിയില്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

റോഡ് മുറിച്ചുകടക്കുന്നതിനായി നിശ്ചയിക്കപ്പെട്ടിട്ടുളള ഇടങ്ങള്‍ മാത്രം ഉപയോഗിക്കണം എന്നും അബുദബി പൊലീസ് മുന്നറിയിപ്പ് നല്‍കി. സ്‌കൂളുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സമീപത്തും കാലനടയാത്രക്കാര്‍ റോഡ് മുറിച്ചുകടക്കുന്നതിനടത്തും വാഹനം വേഗതകുറച്ച് ഓടിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്‍് റോഡ് മുറിച്ച് കടക്കരുതെന്നും അബുദബി പൊലീസ് ആവശ്യപ്പെട്ടു.

Related News