Tuesday
23 Jan 2018

തോമസ് ചാണ്ടിയുടെ ആതിഥേയത്വം സ്വീകരിച്ചവരാണ് പല യുഡിഫ് മന്ത്രിമാരും:കൊടിക്കുന്നിൽ സുരേഷ്

By: Web Desk | Wednesday 8 November 2017 2:48 PM IST

കൊല്ലം: കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്ത് തോമസ് ചാണ്ടിയുടെ ആതിഥേയത്വം സ്വീകരിച്ചവരാണ് പല മന്ത്രിമാരുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. അന്നത്തെ കൃഷി മന്ത്രി കെ പി മോഹനൻ കുട്ടനാട് പാക്കേജിനെപ്പറ്റി ചർച്ച ചെയ്തത് തോമസ് ചാണ്ടിയുടെ ഹൗസ് ബോട്ടിൽ വച്ചാണ്. അതേക്കുറിച്ച് വിമർശനം ഉന്നയിച്ചപ്പോൾ തന്നെ പലരും ഒറ്റപ്പെടുത്തി. മാതൃഭൂമി തനിക്ക് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. ഇപ്പോഴത്തെ വിവാദങ്ങൾ താൻ ആസ്വദിക്കുകയാണെന്നും കോൺഗ്രസ് നേതാവ് കൊല്ലത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു