Monday
19 Nov 2018

അലോക് വര്‍മ്മ തന്നെ ഡയറക്ടര്‍: സിബിഐ

By: Web Desk | Thursday 25 October 2018 10:05 PM IST

ന്യൂഡല്‍ഹി:

അലോക് വര്‍മ്മയെയും രാകേഷ് അസ്താനയെയും സ്ഥാനങ്ങളില്‍ നിന്ന് മാറ്റിയിട്ടില്ലെന്ന് സിബിഐ. എം നാഗേശ്വര്‍ റാവു ഡയറക്ടരുടെ ചുമതല വഹിക്കുന്നത് താത്കാലികമായാണെന്നും സിബിഐ ഡയറക്ടറും സ്‌പെഷ്യല്‍ ഡയറക്ടരുമായി മുതിര്‍ന്ന ഉദ്യോഗസ്ഥരായ അലോക് വര്‍മയും രാകേഷ് അസ്താനയുംതന്നെ തുടരുമെന്നും സിബിഐ വക്താവ് അഭിഷേക് ദയാല്‍ പറഞ്ഞു. വിഷയം സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണിത്.

കഴിഞ്ഞ 23 ന് രാത്രി സിബിഐ ഡയറക്ടറുടെ ചുമതലകളില്‍നിന്ന് തന്നെ നീക്കിയ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അലോക് വര്‍മയാണ് സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്. വര്‍മയ്ക്ക് അനിഷ്ടമുള്ള സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെയും ചുമതലകളില്‍നിന്ന് നീക്കിയിരുന്നു. തുടര്‍ന്ന് ഇരുവരും അവധിയില്‍ പ്രവേശിച്ചിരുന്നു.

സിബിഐയുമായി ബന്ധപ്പെട്ട് അലോക് വര്‍മയും കോമണ്‍ കോസ് എന്ന സംഘടനയ്ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും നല്‍കിയിട്ടുള്ള ഹര്‍ജികള്‍ വെള്ളിയാഴ്ചയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.

Related News