Saturday
18 Nov 2017

പെഹ്‌ലുഖാൻ വധം:പ്രതികൾക്കെതിരെയുള്ള അന്വേഷണം അവസാനിപ്പിച്ചു

By: Web Desk | Thursday 14 September 2017 9:48 AM IST

രാജസ്ഥാനിലെ ആൽവാർ ജില്ലയിലെ ക്ഷീരകര്‍ഷകനായ പെഹ്‌ലുഖാനെ ഗോരക്ഷകര്‍ അടിച്ചുകൊന്ന സംഭവത്തില്‍ ആറ് പ്രതികൾക്കെതിരെയുള്ള അന്വേഷണം രാജസ്ഥാൻ പോലീസ് അവസാനിപ്പിച്ചു. ഇവര്‍ പ്രതികളല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസിന്റെ നടപടി.
എഫ്‌ഐആറില്‍  പറയുന്ന ബജ്‌റംഗ്ദള്‍-  വി.എച്ച്.പി പ്രവര്‍ത്തകരായ നവീന്‍ ശര്‍മ, സുധീര്‍ യാദവ്, രാഹുല്‍ സൈനി എന്നിവര്‍ക്ക് പുറമെ ഓം യാദവ്, ഹുകും ചന്ദ് യാദവ്, സുധീര്‍ യാദവ് തുടങ്ങിയവരെയാണ് വെറുതെ വിട്ടത്.