Thursday
18 Jan 2018

പുതിയ ലുക്കിൽ അമലാപോൾ

By: Web Desk | Sunday 13 August 2017 7:33 PM IST

കായംകുളം കൊച്ചുണ്ണിയുടെ ജീവിതകഥ സിനിമയാവുമ്പോള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അമല പോളാണ്. ചിത്രീകരണം ആരംഭിച്ചിരിക്കുന്ന സിനിമയിലെ അമല പോളിന്റെ ലുക്ക് ആണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. അമല പോളിന്റെ കരിയറിലെ തന്നെ വ്യത്യസ്ത കഥാപാത്രമാണ് പുതിയ സിനിമയിലുള്ളത്. കാതില്‍ കമ്മലും വലിയ മൂക്കുത്തിയും ഇട്ട ലുക്കാണ് പുറത്ത് വന്നിരിക്കുന്നത്.
നായകനായി നിവിന്‍ പോളിയാണ് അഭിനയിക്കുന്നത്.
റോഷന്‍ ആന്‍ഡ്രൂസ് നിവിന്‍ പോളി കൂട്ടുകെട്ടില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ സിനിമയാണ് കായംകുളം കൊച്ചുണ്ണി.