Wednesday
22 Aug 2018

ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍

By: Web Desk | Wednesday 17 January 2018 5:28 PM IST

പത്താം ക്ലാസ് – സാമൂഹ്യശാസ്ത്രം

ജോതിഷ് ആലപ്പുഴ

അമേരിക്കല്‍ സ്വാതന്ത്ര്യസമരം

ജ്ഞാനോദയം – നവോത്ഥാനത്തിന്റെ ഫലമായി ശാസ്ത്രരംഗത്തുണ്ടായ ഉണര്‍വ്
മെര്‍ക്കന്റലിസം – ഇംഗ്ലണ്ടിന്റെ വ്യവസായങ്ങള്‍ക്കാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ശേഖരിക്കുവാനും ഉല്പന്നങ്ങള്‍  വിറ്റഴിക്കാനുള്ള കമ്പോളമായും വടക്കേ അമേരിക്കയുടെ 13 കോളനികളില്‍ നടപ്പിലാക്കിയ വാണിജ്യനയം
കോളനി – ഭരണപരമായും, സാമ്പത്തികമായും,സൈനികവുമായും വിദേശരാജ്യം നിയന്ത്രണം സ്ഥാപിച്ച മറ്റൊരു രാജ്യത്തിന്റെ പ്രദേശം.
റെഡ്ഇന്ത്യന്‍സ് – 1492-ല്‍ ക്രിസ്റ്റഫര്‍കൊളംബസ് വടക്കേ അമേരിക്കയില്‍ എത്തിയപ്പോള്‍ ഇന്ത്യാക്കാരെന്നു കരുതി അമേരിക്ക നിവാസികളായവരെ റെഡ് ഇന്ത്യന്‍സ് എന്നുവിളിച്ചു.
തീര്‍ത്ഥാടകപിതാക്കള്‍- 17-ാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടിലെ രാജാവിന്റെ മത പീഡനത്തെ തുടര്‍ന്നു അമേരിക്കയിലെത്തിയ ഇംഗ്ലീഷുകാരാണ് കോളനികള്‍ സ്ഥാപിച്ചത്. ഇവരെ തീര്‍ത്ഥാടകപിതാക്കള്‍ എന്നുവിളിക്കുന്നു.
അമേരിക്കന്‍ സ്വാതന്ത്ര്യ സമരത്തിനുപ്രചോദനമേകിയ മുദ്യാവാക്യം- പ്രാതിനിധ്യമില്ലാതെ നികുതിയില്ല
ഇതിന്റെ ഉപജ്ഞാതാവ് –  ജയിംസ് ഓട്ടീസ്
മെര്‍ക്കന്റലിസ്റ്റ് നിയമങ്ങള്‍ –  വിശദമായി വായിച്ചു പഠിക്കുക
ബോസ്റ്റന്‍ ടീ പാര്‍ട്ടി- തേയീലയുടെ മേല്‍ ഇംഗ്ലീഷുകാര്‍ ചുമത്തിയ അധികനികുതിക്കെതിരെ ബോസ്റ്റന്‍ തുറമുഖത്തു എത്തിച്ചേര്‍ന്ന കപ്പലില്‍  നിന്നും 342 പെട്ടി തോയില ബോസ്റ്റന്‍ നിവാസികള്‍ കടലിലേക്കു വലിച്ചെറിഞ്ഞ പ്രതിഷേധസമരം
ഇംഗ്ലീഷുകാരുടെ ചൂഷണത്തിനെതിരെ പോരാടാന്‍ അമേരിക്കക്കാര്‍ക്ക് പ്രചോദനം നല്‍കിയചിന്തകന്മാര്‍
1. ജോണ്‍ലോക്ക്, 2. തോമസ് പെയിന്‍
ഒന്നാം കോണ്ടിനന്റല്‍ കോണ്‍ഗ്രസ്സ് – മാതൃരാജ്യമായ ഇംഗ്ലണ്ടിന്റെ നയങ്ങള്‍ക്കും നിയമങ്ങള്‍ക്കും എതിരെ വടക്കേ അമേരിക്കയിലെ 12 കോളനികളിലെ പ്രതിനിധികള്‍ ഒന്നിച്ചു ചേര്‍ന്ന സമ്മേളനം
അമേരിക്കന്‍  സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ പ്രത്യേകതകള്‍
1. എല്ലാ മനുഷ്യരും തുല്യരാണ്.
2. എല്ലാവര്‍ക്കും അവകാശങ്ങളുണ്ട്.
അമേരിക്കയുടെ സ്വാതന്ത്യപ്രഖ്യാപനം നടത്തിയ ഉടമ്പടി- 1783-ലെ പാരീസ് ഉടമ്പടി
അമേരിക്കന്‍ ഐക്യനാടുകളുടെ ആദ്യ പ്രസിഡന്റ്- ജോര്‍ജ്ജ് വാഷിംഗ്ടണ്‍
അമേരിക്കന്‍ സ്വാതന്ത്ര്യ സമരത്തിന്റെ നേട്ടങ്ങള്‍
1. പില്‍ക്കാല സ്വാതന്ത്ര്യസമരങ്ങള്‍ക്കു പ്രചോദനമേകി
2. റിപ്പബ്ലിക്കന്‍ ഭരണരീതി എന്ന ആശയം മുന്നോട്ടുവെച്ചു.
3. ആദ്യത്തെ എഴുതപ്പെട്ട ഭരണഘടന ഉണ്ടായി
4. ഫെഡറല്‍ രാഷ്ട്രം എന്ന ആശയം ലോകത്തിനു നല്‍കി.

ഫ്രഞ്ചുവിപ്ലവം – 1789

ഞാനാണു രാഷ്ട്രം എന്നു പ്രഖ്യാപിച്ച രാജാവ്  – ലൂയി 14-ാമന്‍
ഫ്രഞ്ചു സമൂഹത്തിലെ 3 എസ്റ്റേറ്റുകള്‍  (വിഭാഗങ്ങള്‍) ഏവ ?
1. പുരോഹിതന്മാര്‍
2. പ്രഭുക്കന്‍മാര്‍
3. കച്ചവടക്കാര്‍, എഴുത്തുകാര്‍, ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ തുടങ്ങിയ  വിഭാഗങ്ങള്‍

പുരോഹിതരുടെ അവകാശാധികാരങ്ങള്‍

1. ഭൂമിയുടെ ഉടമസ്ഥാവകാശം, 2. കര്‍ഷകരില്‍ നിന്നും നികുതി പിരിക്കാനുള്ള അവകാശം, 3. വേതനം നല്‍കാതെ കര്‍ഷകരെകൊണ്ട് ജോലിചെയ്യിപ്പിക്കാനുള്ള അവകാശം.
പ്രഭുക്കന്‍മാരുടെ അവകാശാധികാരങ്ങള്‍
1. നികുതിയില്‍ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു.
2. സൈന്യത്തില്‍ ഉന്നത പദവി നല്‍കിയിരുന്നു.
3. വിശാലമായ ഭൂപ്രദേശത്തിന്റെ ഉടമകളായിരുന്നു.
4. ആഡംബര ജീവിതം നയിച്ചിരുന്നു.
സാധാരണക്കാരായ മൂന്നാം എസ്റ്റേറ്റുകള്‍
1. ഭരണാധികാരികള്‍ക്കും പുരോഗിതന്മാര്‍ക്കും നികുതി നല്‍കണം, 2). താഴ്ന്ന സാമൂഹ്യ പദവി മാത്രം ഉണ്ടായിരുന്നു. 3). ഭൂരിഭാഗവും ദരിദ്രരായിരുന്നു.
ഫ്രഞ്ചു വിപ്ലവത്തിനു പ്രചോദനമേകിയ മുദ്രാവാക്യങ്ങള്‍
1. സ്വാതന്ത്ര്യം, 2). സമത്വം, 3). സാഹോദര്യം
ഫ്രഞ്ചു വിപ്ലവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ഇന്ത്യന്‍ ഭരണാധികാരി- മൈസൂരിലെ ടിപ്പുസുല്‍ത്താന്‍
ഫ്രഞ്ചു വിപ്ലവത്തിനു പ്രചോദനമേകിയ ചിന്തകന്മാര്‍ – വോള്‍ട്ടയര്‍, റൂസ്സോ, മോണ്ടസ്‌ക്യു. റൂസ്സോ എഴുതിയ പ്രശസ്ത ഗ്രന്ഥം – സോഷ്യല്‍ കോണ്‍ട്രാക്ട്.
സോഷ്യല്‍ കോണ്‍ട്രാക്ട് എന്ന പുസ്തകത്തിലൂടെ റൂസ്സോ പ്രകടിപ്പിച്ച പ്രധാന ആശയങ്ങള്‍
1. സ്വതന്ത്രനായി ജനിക്കുന്ന മനുഷ്യന്‍ എവിടെയും ചങ്ങലയിലാണ്
2. ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള സാമൂഹ്യ ഉടമ്പടിയാണു ഭരണകൂടം.
ഫ്രാന്‍സില്‍ ലളിതവും ഏകീകൃതവുമായ നിയമസംഹിത ഉണ്ടാക്കിയതാര് – നെപ്പോളിയന്‍
ഫ്രാന്‍സിലെ അസംബ്ലി പാസ്സാക്കിയ മനുഷ്യാവകാശ പ്രഖ്യാപനങ്ങള്‍ എന്തെല്ലാം ?
(പാഠംഭാഗം നോക്കി പഠിക്കുക)